Tuesday, April 08, 2025 10:38 AM
Yesnews Logo
Home News

മരടില്‍ നാളെ നിരോധനാജ്ഞ

Milton Francis . Jan 10, 2020
143-in-maradu
News

മരടില്‍ ഫ്‌ളാറ്റ് പൊളിക്കുന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാക്കറെ. കരയിലും കായലിലും വായുവിലും നിരീക്ഷണമുണ്ടാകും. ഫ്‌ളാറ്റുകളുടെ 200മീറ്റര്‍ ചുറ്റളവില്‍ ഡ്രോണും ബോട്ടുകളും അനുവദിക്കില്ല.

സുരക്ഷാക്രമീകരണങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയില്‍ സ്‌ഫോടനത്തിന് അഞ്ചുമിനിറ്റ് മുന്‍പ് ഗതാഗതം തടയുമെന്നും അവലോകന യോഗത്തിനുശേഷം കമ്മിഷണര്‍ പറഞ്ഞു.

Write a comment
News Category