Tuesday, April 08, 2025 11:12 AM
Yesnews Logo
Home News

മരട് ഫ്‌ളാറ്റുകള്‍ നിലം പതിയ്ക്കാന്‍ ഇനി ഒരു മണിക്കൂര്‍ മാത്രം

News Desk . Jan 11, 2020
maradu-flat-polikkal
News


മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരം രണ്ട് ഫ്‌ലാറ്റുകള്‍ ഇന്ന് പൊളിക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്.

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ രണ്ട് ഫ്‌ളാറ്റുകള്‍ ഇന്ന് പൊളിക്കും. ഹോളിഫെയ്ത്ത് എച്ച്ടുഒയും ആല്‍ഫ സെറീനുമാണ് ഇന്ന് നിലംപതിക്കുക. മറ്റ് ഫ്‌ളാറ്റുകള്‍ നാളെയാണ് പൊളിക്കുന്നത്. രാവിലെ 11 മണിയോടെ ഹോളിഫെയ്ത്ത് എച്ച്ടുഒയാണ് ആദ്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുക. അഞ്ച് മിനിറ്റിനുശേഷണമാണ് കായലിന് എതിര്‍വശത്തുള്ള ആല്‍ഫ സെറിന്‍ പൊളിക്കുന്നത്. ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിനു സമീപത്ത് കൂടുതല്‍ വീടുകളുള്ളത് ആശങ്കയുളവാക്കുന്ന കാര്യമാണ്.

ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ടുമുതല്‍ അഞ്ചുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പാതയിലും ഇഡാ റോഡുകളിലും കഥ കഥ നിയന്ത്രണവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു . ഫ്‌ളാറ്റിന്റെ പരിസരത്തു നിന്ന് താമസക്കാരെ ഒഴിപ്പിയ്ക്കുന്ന പ്രക്രിയ പൂര്‍ത്തിയായി. കൃത്യം 11  മണിയ്ക്കാണ് സ്‌ഫോടനം നടക്കുക .

Write a comment
News Category