Tuesday, April 08, 2025 11:12 AM
Yesnews Logo
Home News

മരടില്‍ രണ്ടു ഫ്‌ളാറ്റുകള്‍ കൂടി ഇന്ന് തകര്‍ക്കും

സ്വന്തം ലേഖകന്‍ . Jan 12, 2020
two-flat-today-in-maradu
News

മരടിലെ രണ്ടു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കൂടി ഇന്നു തകര്‍ക്കുന്നതോടെ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുള്ള പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകും. ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകളാണ് ഇന്നു പൊളിക്കുന്നത്. 51 മീറ്റര്‍ ഉയരമുള്ള ജെയിനില്‍ 16 നിലകളാണുള്ളത്. രാവിലെ 11നാണ് ഇവിടെ സ്‌ഫോടനം നിശ്ചയിച്ചിരിക്കുന്നത്.ഉപയോഗിക്കുന്നത് 372.8 കിലോ സ്‌ഫോടക വസ്തു. എട്ട് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തും.

ഗോള്‍ഡന്‍ കായലോരത്തിനും 51 മീറ്ററാണ് ഉയരം. 16 നിലകള്‍. ഉച്ചകഴിഞ്ഞു രണ്ടിനാണ് ഇവിടെ സ്‌ഫോടനം. 15 കിലോ സ്‌ഫോടക വസ്തുവാണ് തകര്‍ക്കാന്‍ ഉപയോഗിക്കുന്നത്. ആറ് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തും. രണ്ടു കെട്ടിടങ്ങളില്‍നിന്ന് ഏതാനും മീറ്റര്‍ മാത്രമാണ് കായലിലേക്ക് ദൂരം. കെട്ടിടത്തിന്റെ അവശിഷ്ടം കായലിലേക്ക് വീഴാത്തവിധമായിരിക്കും കെട്ടിടം തകര്‍ക്കുകയെന്നു പൊളിക്കല്‍ കരാറേറ്റെടുത്തിരിക്കുന്ന എഡിഫസ് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.


ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റ് കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളിലേക്ക് രണ്ടായി വീഴ്ത്തും. ചെരിച്ച് നിലത്തേക്ക് ഇരുത്തുന്ന തരത്തിലാണ് സ്‌ഫോടനം പ്ലാന്‍ ചെയ്തിരിക്കുന്നത്. ജയിന്‍ ഫ്‌ലാറ്റില്‍ കിഴക്കുനിന്നു പടിഞ്ഞാറോട്ടാണ് സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനം നടക്കുന്നത് രണ്ട് മണിക്കൂര്‍ മുന്പ് പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളെ ഒഴിപ്പിക്കും. ഇവര്‍ക്ക് എസ്എച്ച് കോളജ് തേവര, ഫിഷറീസ് കോളജ് പനങ്ങാട് എന്നിവിടങ്ങളില്‍ താല്‍കാലികമായി സൗകര്യമൊരുക്കിയിട്ടുണ്ട്.
 

Write a comment
News Category