Friday, April 11, 2025 01:33 AM
Yesnews Logo
Home Food

മധുരമൂറുന്ന ഗുലാബ് ജാമൂന്‍ തയ്യാറാക്കാം

News Desk . Jan 31, 2020
gulab-jamun
Food

 

1. പഞ്ചസാര.                                   1 കിലോ
2. മൈദ.                                              6 ടേബിള്‍ സ്പൂണ്‍
3. ബേബി മില്‍ക്ക് പൗഡര്‍          2 കപ്പ്
4. ബേക്കിങ്ങ് പൗഡര്‍.                 1/2 ടീസ്പൂണ്‍
5. സോഡാപ്പൊടി                           1/2 ടീസ്പൂണ്‍
6. ഏലക്കാപ്പൊടി                          1 ടീസ്പൂണ്‍
7. കോണ്‍ഫ്‌ലവര്‍.                         4 ടേബിള്‍ സ്പൂണ്‍
8. നാരങ്ങാനീര്                               1/2 നാരങ്ങയുടെ നീര്
9. റോസ് വാട്ടര്‍                              3 ടി സ്പൂണ്‍
10. എണ്ണ.                                            ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം

ആറ് കപ്പ് വെള്ളം തിളപ്പിക്കണം തിളച്ച വെള്ളത്തിലേക്ക് പഞ്ചസാര ലയിപ്പിച്ചെടുക്കണം. ഇതിലേക്ക് നിരങ്ങാനീര്, റോസ് വാട്ടര്‍, എലക്കാപ്പൊടി എന്നിവ ചേര്‍ത്ത് ചെറു ചൂടില്‍ വീണ്ടും തിളപ്പിക്കണം. ഗുലാബ് ജാമൂനുള്ള സിറപ്പ് തയ്യാറായി.

അടുത്തതായി മൈദയില്‍ ബേക്കിംങ്ങ് പൗഡര്‍ ചേര്‍ത്ത് മിക്‌സ് ചെയ്തു വക്കുക.ഇതില്‍ കോണ്‍ഫ്‌ളവര്‍, സോഡാപ്പൊടി, മില്‍ക്ക് പൗഡര്‍ എന്നിവ ചേര്‍ത്ത് വെള്ളം അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് കുഴക്കണം. ഒട്ടുന്ന പാകമാകുമ്പോള്‍ കുറച്ച് എണ്ണ ചേര്‍ത്ത് വീണ്ടു കുഴക്കണം. ഇതില്‍ നിന്നും ചെറിയ ഉരുളകള്‍ ഉരുട്ടി നന്നായി ചൂടായ എണ്ണയിലേക്ക് ഇട്ട് തവിട്ടു നിറമാകുമ്പോള്‍ വറുത്തു കോ രാം.വറുത്ത ഉരുളകള്‍ ഉടനടി പഞ്ചസാര സിറപ്പിലേക്ക് മാറ്റാവുന്നതാണ്. ഉരുളകളെല്ലാം ഇട്ടു കഴിഞ്ഞാല്‍ സിറപ്പ് ഒന്നുകൂടി തിളപ്പിച്ച് വാങ്ങിവെക്കാം .

 

Write a comment
News Category