Wednesday, January 29, 2025 04:23 AM
Yesnews Logo
Home Auto

പുതിയ പെട്രോള്‍ എന്‍ജിനില്‍ സ്‌കോഡ റാപ്പിഡ് സെഡാന്‍

News Desk . Feb 14, 2020
petrol-skoda-auto
Auto

 

പുതിയ പെട്രോള്‍ എന്‍ജിന്‍ നല്‍കി സ്‌കോഡ റാപ്പിഡ് സെഡാന്‍ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. ബിഎസ് 6 പാലിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടിഎസ്ഐ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് നല്‍കിയത്. 1.6 ലിറ്റര്‍, 4 സിലിണ്ടര്‍, എംപിഐ എന്‍ജിനായിരുന്നു ആദ്യം ഉപയോഗിച്ചിരുന്നത്. പുതിയ മോട്ടോര്‍ 110 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കിയേക്കും. ബിഎസ് 6 കാലഘട്ടത്തില്‍ സ്‌കോഡ റാപ്പിഡ് ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കില്ലെന്നാണ് സൂചന.

റാപ്പിഡ് സെഡാന്റെ രണ്ട് വേര്‍ഷനുകളാണ് ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത്. മാറ്റ് കണ്‍സെപ്റ്റ്, മോണ്ടി കാര്‍ലോ വേര്‍ഷനുകളാണ് പ്രദര്‍ശിപ്പിച്ചത്. റാപ്പിഡ് മാറ്റ് കണ്‍സെപ്റ്റ് മാറ്റ് ബ്ലാക്ക് ഫിനിഷ്, കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ ചുവപ്പുനിറ സാന്നിധ്യം, പുതിയ രൂപകല്‍പ്പനയോടെ കറുത്ത അലോയ് വീലുകള്‍ എന്നിവയോടെയാണ് വരുന്നത്. നിലവിലെ ബിഎസ് 4 സ്‌കോഡ റാപ്പിഡ് സെഡാന്റെ ഒരു വേരിയന്റാണ് മോണ്ടി കാര്‍ലോ. വ്യത്യസ്തമായി ഡിസൈന്‍ ചെയ്ത അലോയ് വീലുകള്‍ ലഭിച്ചിട്ടുണ്ട്.

ബിഎസ് 6 റാപ്പിഡ് സെഡാനില്‍ പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കുമെന്ന് ചെക്ക് വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. ബിഎസ് 6 സ്‌കോഡ റാപ്പിഡ് വൈകാതെ വിപണിയില്‍ അവതരിപ്പിക്കും. പുതിയ ഹോണ്ട സിറ്റി, പരിഷ്‌കരിച്ച ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുകി സിയാസ്, ഫോക്സ്വാഗണ്‍ വെന്റോ എന്നിവയായിരിക്കും എതിരാളികള്‍. വില അല്‍പ്പം കൂടുതലായിരിക്കുമെന്നാണ് സൂചന.

Write a comment
News Category