Friday, April 11, 2025 12:00 AM
Yesnews Logo
Home Food

നാവിൽ കൊതിയൂറും രുചിയുമായി പഴം പത്തിരി

News Desk . Feb 16, 2020
banana-pathiri
Food

ഏത്തപ്പഴം കൊണ്ട് രുചിയുള്ള പഴം പത്തരിയുണ്ടാക്കാം. മധുരം ഇഷ്ടപ്പെടുന്നവർക്കും കുട്ടികൾക്കും പോഷക സമൃദ്ധമായ പലഹാരം കൂടിയാണിത്.

ചേരുവകൾ

അധികം പഴുക്കാത്ത ഏത്തപ്പഴം - 6
പഞ്ചസാര                                              - 4 ടേബിൾ സ്പൂൺ
നെയ്യ്                                                         - 1 ടേബിൾ സ്പൂൺ

ഓരോ പഴവും തൊലി കളയാതെ മൂന്ന് വീതം കഷണങ്ങളാക്കി 10 മിനുട്ടുനേരം വേവിക്കുക.വെന്ത പഴത്തിൻ്റെ തൊലി കളഞ്ഞ് ചൂടോടെ മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത പഴത്തിനെ ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടി പൂരിയുടെ വലുപ്പത്തിൽ പരത്തിയെടുക്കുക.ഇതിനെ ചപ്പാത്തി കല്ലിലിട്ടു ചുട്ടെടുത്ത് ചൂടോടെ തന്നെ പത്തിരിയുടെ മുകളിൽ നെയ്യും പഞ്ചസാരയും ഇട്ട് ഉപയോഗിക്കുക. 

Write a comment
News Category