ഓരോ ജന്മനക്ഷത്രങ്ങൾക്കും ഓരോ ജന്മനക്ഷത്ര കല്ലുകൾ അഥവാ രത്നങ്ങൾ ഉണ്ട്. ഓരോ നക്ഷത്രത്തിൽ ജനിച്ചവരും അതാത് നക്ഷത്ര കല്ലുകൾ ധരിച്ചാൽ ഭാഗ്യവും ഐശ്വര്യവും ഉണ്ടാവും എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.
പ്രധാനമായും ഒൻപത് കല്ലുകളാണ് ഉള്ളത്. നവരത്നങ്ങൾ എന്ന് അറിയപ്പെടുന്ന ഇവ നവഗ്രഹങ്ങളെ ആണ് പ്രതിനിധീകരിക്കുന്നത്. 27 ജന്മനക്ഷത്രങ്ങൾ ആണ് ഉള്ളത്. ഇവ 3 വീതമുള്ള 9 ഗ്രൂപ്പുകളായി ആണ് തരം തിരിച്ചിരിക്കുന്നത്. ജന്മനക്ഷത്രങ്ങളും അതാത് ജന്മനക്ഷത്ര കല്ലുകളും ചുവടെ :
അശ്വതി, മകം, മൂലം - വൈഡൂര്യം
ഭരണി, പൂരം, പൂരാടം - വജ്രം
കാര്‍ത്തിക, ഉത്രം, ഉത്രാടം - മാണിക്യം
രോഹിണി, അത്തം, തിരുവോണം - മുത്ത്
മകയിരം, ചിത്തിര, അവിട്ടം - ചുവന്ന പവിഴം
തിരുവാതിര, ചോതി, ചതയം - ഗോമേദകം
പുണര്‍തം, വിശാഖം, പൂരുരുട്ടാതി - മഞ്ഞ പുഷ്യരാഗം
പൂയം, അനിഴം, ഉത്തൃട്ടാതി - ഇന്ദ്രനീലം
ആയില്യം, തൃക്കേട്ട, രേവതി - മരതകം