വെട്ടുകിളികളുടെ ആക്രമണത്തില്‍ പൊറുതി മുട്ടി ആഫ്രിക്കന്‍ രാജ്യങ്ങള്‍ . ഒരു നഗരത്തോളം വലുപ്പമുള്ള വെട്ടുകിളി കൂട്ടങ്ങളാണ് ആഫ്രിക്കന്‍ രാജ്യങ്ങളെ അക്രമി്ക്കുന്നത് . ഇവയെ ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണിയും ദാരിദ്ര്യവും രൂകഷമാകുമെന്നു ഐക്യരാഷ്ട സംഘടനാ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു .
കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളായ സോമാലിയ, എത്യോപ്യ കെനിയ എറിട്രിയ, ടാന്‍സാനിയ ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളാണ് വെട്ടു കിളികളെകൊണ്ട് പൊറുതി മുട്ടിയൊരിക്കുന്നത്.
സൗത്ത് ഏഷ്യന്‍ രാജ്യങ്ങളും വെട്ടു കിളി ഭീഷണിയുടെ നിഴലിലാണ് . ഈ വര്‍ഷമാദ്യം വെട്ടുകിളി ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.പാകിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് കിടക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത് ഗ്രാമങ്ങളിലും ഇവയുടെ ഭീഷണി ഉണ്ടായിരുന്നെങ്കിലും അത് ഇന്ത്യ ഗവന്മെന്റ് ഫലപ്രദമായി തടഞ്ഞു . ഡ്രോണുകള്‍ ഉപയോഗിച്ച് കീടനാശിനികള്‍ തളിച്ചാണ് ഇന്ത്യ വെട്ടുകിളികളില്‍ നിന്ന് വിളകള്‍ രക്ഷപെടുത്തിയത് .
വെട്ടുകിളികള്‍ കൂട്ടത്തോടെ അക്രമണത്തിനിറങ്ങുന്നതു സാധാരണ സംഭവമല്ല . കനത്ത മഴക്കാലത്തിനു ശേഷമാണ് ഇവ പെരുകുന്നത്. ഒരു ദിവസം നൂറ്റമ്പതു കൊലോമീറ്ററിലധികം ഇവ സഞ്ചരിയ്ക്കും . ഒരു ചെറിയ കൂട്ടം വെട്ടു കിളികള്‍ 35000 മനുഷ്യര്‍ക്ക് ഒരു ദിവസത്തേയ്ക്ക് ആവശ്യമുള്ള ഭക്ഷണം തിന്നു തീര്‍ക്കും . ബൈബിളിലും ഗ്രീക്ക് ഇതിഹാസമായ ഇലിയഡിലും സര്‍വ്വ നാശം വിതയ്ക്കുന്ന വെട്ടുകിളികളെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട് .