ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ആഗ്ര കനത്ത സുരക്ഷാ വലയത്തിലാണ് . സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമാകാന്‍ അഞ്ചു ലംഗൂര്‍ കുരങ്ങന്മാര്‍ക്കും അവസരം കിട്ടിയിരിയ്ക്കയാണ് ആഗ്ര നഗരത്തില്‍ സ്ഥിരം തലവേദനയായിരിയ്ക്കുന്ന വാനരപ്പടയെ തുരത്താന്‍ അഞ്ചു ലങ്കുര്‍ കുരങ്ങന്മാരെയാണ് നിയോഗിച്ചിരിയ്ക്കുന്നതു. ആഗ്രയിലും പരിസരങ്ങളിലും തലവേദനയാകുന്നു വാനരപ്പടയെ നേരിടാന്‍ സുരക്ഷാ സേനയ്ക്കു മറ്റു മാര്‍ഗ്ഗങ്ങളില്ല . ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ തമ്പടിയ്ക്കുന്ന വാനരപ്പടയെ തുരത്താന്‍ ലംഗൂറുകളെയാണ് നിയോഗിയ്ക്കാണ് . ഒരു ലംഗൂറിന്റെ സാന്നിധ്യം മാത്രം മതി കുരങ്ങന്മാര്‍ സ്ഥലം വിടാന്‍ .
ലംഗൂറുകളെ പരിശീലിപ്പിച്ചു സുരക്ഷാ ജോലിയ്ക്കു ഏര്‍പ്പെടുത്തുന്ന പതിവ് മുന്‍പും ഉത്തരേന്ത്യയില്‍ ഉണ്ട് . ഡല്‍ഹിയിലെയും മറ്റും പാര്‍പ്പിട സമുച്ചയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും കോടതികളില്‍ പോലും ലംഗൂറുകള്‍ മാസവേതനക്കാരായി ജോലിചയ്യുന്നുണ്ട്
ഹനുമാന്‍ കുരങ്ങന്‍ എന്നറിയപ്പെടുന്ന ലംഗൂറുകളെ ഉത്തരേന്ത്യന്‍ ജനത ഹനുമാന്റെ പ്രതീകമായിട്ടാണ് കാണുന്നത് . പലപ്പോഴും കൂട്ടമായി എത്തുന്ന വാനരന്മാരെ തുരത്താന്‍ ഒരു ലങ്കുര്‍ മാത്രം മതി . ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടുവരുന്ന ലങ്കുര്‍ കുരങ്ങന്മാരുടെ സൈന്യമാണ് രാമ രാവണന്‍ യുദ്ധത്തില്‍ രാമന് സഹായമായതു എന്നാണ് വിശ്വാസം . കൊണ്ടാണ് ലംഗൂറുകളുടെ മുഖം കറുത്ത് പോയതെന്നാണ് ഐതിഹ്യം . പൊതുവെ ശാന്ത സ്വഭാവക്കാരായതു കൊണ്ടും ദിവ്യത്വം കല്പിയ്ക്കപ്പെടുന്നത് കൊണ്ടും ഇവര്‍ക്ക് വലിയ ഭീഷണികളൊന്നുമില്ല . ശല്യക്കാരായ കുരങ്ങമാരെ തുരത്താന്‍ ഉപയോഗിയ്ക്കുന്നതു കൊണ്ട് ലംഗൂറിനെ പരിശീലിപ്പിച്ചു കൊണ്ട് നടക്കുന്നത് ഉത്തരേന്ത്യയില്‍ പഒരു വരുമാന മാര്‍ഗ്ഗം കൂടിയാണ് .
മനുഷ്യവാസ മേഖലകളിലിറങ്ങുന്ന മറ്റു വന്യ മൃഗങ്ങളെ തുരത്താനും ലംഗൂറുകളെ ഉപയോഗിയ്ക്കാറുണ്ട് . ഇതാദ്യമായല്ല സുരക്ഷയുടെ ഭാഗമായി ലംഗൂറുകളെ നിയോഗിയ്കുന്നത് . 2010 ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍ വെല്‍ത് ഗെയിംസിനോടനുബന്ധിച്ചു 36 ലങ്കൂറുകളെയാണ് നിയോഗിച്ചിരുന്നത് .
ലോകത്തില്‍ ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള അമേരിക്കന്‍ പ്രെസിഡന്റ്‌റിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിരിയ്ക്കയാണ് ഇപ്പോള്‍ ലംഗൂറുകള്‍.