മിഡില്‍ വെയ്റ്റ് നേക്കഡ് സ്‌പോര്‍ട്സ് മോട്ടോര്‍ സൈക്കിളായ Z900 ന്റെ ബിഎസ്-VI മോഡലിനെ കവസാക്കി ഇന്ത്യ കഴിഞ്ഞ ഡിസംബറില്‍ ആണ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിത്. റിപ്പോര്‍ട്ട് പ്രകാരം ബൈക്കിന്റെ പരിഷ്‌ക്കരിച്ച പതിപ്പിനെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് ഡെലിവറികള്‍ ആരംഭിച്ചിരിക്കുകയാണ് കമ്ബനി. മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേ / മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക്, മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് / മെറ്റാലിക് ഫ്‌ലാറ്റ് സ്പാര്‍ക്ക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് ഷെയ്ഡുകളില്‍ പുതിയ Z900 ലഭ്യമാണ്.
പരിഷ്‌ക്കരിച്ച Z900 ന്റെ എക്‌സ്‌ഷോറൂം വില8.50 മുതല്‍ 9.00 ലക്ഷം രൂപ വരെയാണ്. 7.69 ലക്ഷം രൂപയ്ക്കാണ് ബിഎസ്-IV പതിപ്പ് വിപണിയില്‍ എത്തിയിരുന്നത്. പുതിയ കവാസാക്കി Z900 ഇപ്പോള്‍ സ്‌പോര്‍ട്, റോഡ്, റെയിന്‍, മാനുവല്‍ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളില്‍ ഒരുങ്ങുന്നു. ഒപ്പം മൂന്ന് ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും രണ്ട് അധിക പവര്‍ മോഡുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
4.3 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ മോട്ടോര്‍സൈക്കിളില്‍ ഉണ്ട്. ഇത് കവാസാക്കി റൈഡിയോളജി ആപ്ലിക്കേഷന്‍ വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിക്കും. ഡണ്‍ലോപ്പ് സ്പോര്‍ട്മാക്സ് റോഡ്സ്പോര്‍ട്ട് 2 ടയറുകളുടെ പുതിയ സെറ്റും മോട്ടോര്‍സൈക്കിളിനൊപ്പം ലഭ്യമാകും. ഫ്രെയിം, സസ്‌പെന്‍ഷന്‍, ബ്രേക്കിംഗ് സിസ്റ്റം തുടങ്ങി മറ്റെല്ലാ ഘടകങ്ങളും മാറ്റമില്ലാതെ തുടരുന്നു. 9500 rpm-ല്‍ 123 bhp കരുത്തും 7700 rpm-ല്‍ 98.6 Nm ടോര്‍ക്കുമാണ് 948 സിസി ഇന്‍ലൈന്‍-നാല് എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സ് ഒരു സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചും നല്‍കുന്നുണ്ട്. സുസുക്കി GSX-S750, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍, കെടിഎം 790 ഡ്യൂക്ക് എന്നിവയാണ് കവസാക്കി Z900 ബിഎസ്-VI ന്റെ എതിരാളികള്‍.