വേനല്‍ ചൂട് ആരംഭിക്കാന്‍ തുടങ്ങി അനവധി ആരോഗ്യ പ്രശ്‌നങ്ങളും രോഗങ്ങളും ഉണ്ടാകാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം നിര്‍ജലീകരണവും ചുട്ടുനീറ്റലുമാണ്. നിര്‍ജലീകരണം കൂടുമ്‌ബോള്‍ ഒപ്പം ശരീരത്തില്‍ പൊട്ടാസ്യത്തിന്റെയും സോഡിയത്തിന്റെയും അളവു കുറയും. തന്മൂലം തളര്‍ച്ച, ക്ഷീണം, ഓര്‍മക്കുറവ്, മനോവിഭ്രാന്തി, ഉറക്കക്കുറവ് ഇവ കണ്ടു തുടങ്ങും. പെട്ടെന്നു ദേഷ്യം വരുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്. ചൂടു കുരുക്കള്‍ ഉണ്ടാകാം പ്രമേഹം, കൊളസ്‌ട്രോള്‍ ഉള്ളവരില്‍ ഇത്തരം കുരുക്കള്‍ക്കു സാധ്യത കൂടുതലാണ്. മൂലക്കുരു, കണ്ണിനു ചുറ്റും ചുട്ടുനീറ്റല്‍, മോണ രോഗങ്ങള്‍, വയറെരിച്ചില്‍, മൂത്രച്ചൂട്, മൂത്രത്തില്‍ പഴുപ്പ് എന്നിവ വേനല്‍ക്കാലത്ത് അധികരിക്കും. അതില്‍ ഏറ്റവും പ്രധാനം സ്ത്രീകളില്‍ യോനീരോഗങ്ങളും വെള്ളപോക്കും ഈ സമയത്ത് അധികമാകും. വേനല്‍ച്ചൂട് അധികമാകുകയും മലിനജലം കുടിക്കുകയും ചെയ്താല്‍ മഞ്ഞപ്പിത്തം, കോളറ, ഛര്‍ദി തുടങ്ങിയ അസുഖങ്ങള്‍ പൊട്ടിപ്പുറപ്പെടും.
മാംസാഹാരം കഴിയുന്നത്ര കുറയ്ക്കണം. പച്ചക്കറികളും പഴങ്ങളും ധാരാളം ഉപയോഗിക്കണം. ശുചിത്വം പരമാവധി പാലിക്കണം. ചക്ക, മാങ്ങ തുടങ്ങി പഴവര്‍ഗങ്ങള്‍ യഥേഷ്ടം കഴിക്കാം. തണുപ്പുള്ള എണ്ണകള്‍ തേച്ചു കുളിക്കുക,