ചില നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ഒട്ടേറെ സവിശേഷതകള്‍ ഉണ്ടെന്നാണ് ഇക്കാര്യങ്ങളില്‍ വിശ്വാസം പുലര്‍ത്തുന്നവരുടെ പക്ഷം. അങ്ങനെയുള്ള നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങി പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നവരും മറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതും പതിവാണ്. അന്ധവിശ്വാസം എന്നൊക്കെ ആരോപിക്കപ്പെടാമെങ്കിലും ഇത്തരം കാര്യങ്ങളില്‍ അതീവ കരുതലോടെ ശ്രദ്ധിക്കുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്.
അങ്ങനെയുള്ള വ്യക്തികള്‍ ഈ ജന്മ നക്ഷത്രക്കാരെ വിശ്വസിക്കുന്നുണ്ട്.
അശ്വതി
അശ്വതി നക്ഷത്രക്കാര്‍ ഒന്നാം തീയതി കേറുന്നത് ഉത്തമമാണ്. അശ്വതി നാളുകാരുടെ ദേവത അശ്വിനി ദേവതകളാണ് എന്നാണ് വിശ്വസിക്കുന്നത്. ഈ നാള് ഒന്നാം തീയതി കയറുന്നതിനും ശുഭകാര്യങ്ങള്‍ക്കും ഉത്തമമാണ്.
കാര്‍ത്തിക
ഐശ്വര്യം കൊണ്ട് വരുന്ന ഒരു നാള്‍ ആണ് കാര്‍ത്തികയും. കാര്‍ത്തിക നക്ഷത്രക്കാര്‍ വീട്ടില്‍ ഒന്നാം തീയതി കയറുന്നത് വളരെ നല്ലതാണു.
രോഹിണി
രോഹിണി നക്ഷത്രക്കാരും ശുഭഗുണങ്ങള്‍ ഉള്ളവരാണ്. ഒന്നാം തീയതി കയറുവാന്‍ ഏറ്റവും നല്ലത് എന്ന് തന്നെ പറയാവുന്ന ഒന്നാണ് രോഹിണി. ഇത് വീടിനു ഐശ്വര്യം ഉണ്ടാക്കും എന്ന് എടുത്തു പറയേണ്ടതില്ല
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്കു ധാരളം സാമ്ബത്തികം ഉണ്ടാകുമെങ്കിലും സമ്ബാദ്യം കയ്യില്‍ നില്‍ക്കില്ല. എങ്കിലും ഒന്നാം തീയതി കയറാന്‍ പറ്റിയ നാള്‍ ആണ് തൃക്കേട്ട. ഇവര്‍ ഒന്നാം തീയതി കയറുന്നത് വീട്ടിനു ഐശ്വര്യംവും സമ്ബത്തും കൊണ്ട് വരും.
മൂലം
മൂലം നക്ഷതക്കാര്‍ ഒന്നാം തീയതി കയറുവാന്‍ വളരെ നല്ലതാണ്. മാത്രമല്ല ഇവരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നതും ഗുണം ഉണ്ടാക്കും.
അത്തം
അത്തം നക്ഷത്രം വളരെ ഗുണകരമായ കാര്യങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഒന്നാം തീയതി കയറാന്‍ പറ്റിയ നക്ഷത്രങ്ങളില്‍ ഒന്നാണ് അത്തം. ഇവര്‍ കയറുന്ന വീട്ടില്‍ ഐശ്വര്യം ഉണ്ടാകും.
തിരുവോണം
തിരുവോണവും ഒന്നാം തീയതി കയറാന്‍ പറ്റിയ നക്ഷത്രങ്ങളില്‍ ഒന്ന് തന്നെയാണ് തിരുവോണം.
പൂരം
ഒന്നാം തീയതി കയറുവാന്‍ പറ്റിയ മറ്റൊരു നക്ഷത്രമാണ് പൂരം. ഇത്തരക്കാര്‍ വീട്ടില്‍ കയറുന്നതും ഇവരില്‍ നിന്നും കൈനീട്ടം വാങ്ങുന്നതും കൊടുക്കാനോ നല്ലതാണ്.
വിശാഖം
ഒന്നാം തീയതി കയറാന്‍ പറ്റിയ നാളുകളില്‍ ഒന്നാണ് വിശാഖവും. ഇവര്‍ ഒന്നാം തീയതി കയറുന്ന വീട്ടില്‍ ഉള്ളവര്‍ക്ക് സാമ്ബത്തിക നേട്ടം ഉണ്ടാകുന്നു. മാത്രമല്ല കലാപരമായ നേട്ടങ്ങള്‍ ഇവര്‍ കാരണം ഉണ്ടാകുന്നു.
അവിട്ടം
അവിട്ടം തവിട്ടിലും തേടും എന്നൊരു ചൊല്ലുണ്ട്. അതുപോലെ ഐശ്വര്യവുമുള്ള ഒരു നാള്‍ ആണ് അവിട്ടം. ഒന്നാം തീയതി കയറിയാല്‍ ഐശ്വര്യം ഉണ്ടാകുന്ന ഒരു നാള്‍ ആണ് അവിട്ടം.
അനിഴം
ഐശ്വരം കൊണ്ട് വരുന്ന നാളുകളില്‍ ഒന്നാണ് അനിഴവും. ഒന്നാം തീയതി കയറാനും പറ്റിയ നാളുകളില്‍ ഒന്നു തന്നെയാണ് അനിഴം.
രേവതി
ഇക്കൂട്ടത്തില്‍ അവസാന നാളാണ് രേവതി. രേവതി നാളും ഒന്നാം തീയതി കയറാന്‍ ഉത്തമമായ നക്ഷത്രങ്ങളില്‍ ഒന്നാണ്. ഇവര്‍ വീട്ടില്‍ കയറുന്നത് നിറഞ്ഞ മനസ്സോടെ ആണെങ്കില്‍ ഇരട്ടി ഗുണം ഉണ്ടാകും എന്നാണ് വിശ്വാസം.