അഭിനയത്തിന്റെയും അനുഭവങ്ങളുടെയും മാസ്മരികതയാണ് ട്രാൻസ്. എട്ടു വർഷങ്ങൾകൊണ്ട് അൻവർ റഷീദ് മെനഞ്ഞെടുത്ത സുവിശേഷമാണ് ട്രാൻസ്. മതങ്ങളും വിശ്വാസങ്ങളും എങ്ങനെ വാണിജ്യവത്കരിക്കപ്പെടുന്നുവെന്നു ഒറ്റവാക്കിൽ പറഞ്ഞൊതുക്കുന്ന ഒരു ദൃശ്യവിസ്മയമാണ് ഈ സിനിമ. ഒരു പ്രത്യേക വിശ്വാസ സമൂഹത്തിനു തെറ്റിദ്ധാരണകൾ സൃഷ്ടിക്കവ്വുന്ന ഒരു കഥാ സന്ദര്ഭമാണെങ്കിലും, ശരിക്ക്കും ഒരു 'വീടുതലിൻ ശുശ്രൂഷയാണ് ' അൻവർ റഷീദ് ഈ സിനിമയിലൂടെ ദൗത്യമാക്കിയിരിക്കുന്നത്. എങ്ങനെയെന്ന് വെച്ചാൽ , തികഞ്ഞ വിശ്വാസികളുടെയും ഭക്തരായ ശുശ്രൂഷകരുടെയും ഇടയിൽ കടന്നു കൂടുന്ന അവിശുദ്ധരായ, കച്ചവടക്കാരായ, ആട്ടിൻതോലിട്ട ചെന്നായ്ക്കളെ ആട്ടിപ്പായിക്കാൻ ട്രാൻസ് ശ്രമിക്കുന്നുണ്ട്.
എന്നാൽ , അത്ഭുതപ്പെടുത്തുന്നത് ഇതൊന്നുമല്ല, വിജു പ്രസാദ് എന്ന പരാജിതനായ മോട്ടിവേഷൻ സ്പീക്കറിൽ നിന്നും പുനർജനിക്കുന്ന പാസ്റ്റർ ജോഷ്വാ കാൾട്ടൻ ആണ്. ഷൈലോക്കിലെ 'ബോസ്സ് 1000 വാട്സ് എനെർജിയാണെങ്കിൽ ട്രാൻസിലെ പാസ്റ്റർ പതിനായിരം വാട്സാണ് , അത്രയ്ക്കുണ്ട് അഴിഞ്ഞാട്ടം. തുടക്കം മുതൽ ഒടുക്കം വരെ അമൽ നീരദിന്റെ കാഴ്ചകൾ 'പൊളി സാനം' ആണ്, കണ്ണ് തെറ്റാതെ കാണേണ്ടി വരും.
വിജയനും സുഷിൻ ശ്യാമും ഒരുക്കുന്നത് തികഞ്ഞ ട്രാൻസ് മ്യുസിക് എക്സ്റ്റസി ആണ്, ഒരു തവണയെങ്കിലും നിങ്ങളെ ത്രസിപ്പിച്ചിരിക്കും.
രണ്ടായിരം ജൂനിയർ ആർട്ടിസ്റ്റുകളല്ല, ജൂനിയർ ആക്‌ടേഴ്‌സ് ആണ് ഈ മൂവിയുടെ മറ്റൊരു ശ്രദ്ധേയ ഘടകം, പാസിംഗ് റോളിൽ പോലും അവർ തരുന്ന തന്മയത്വം കാണാതെ പോവരുത് ചുരുക്കി പറഞ്ഞാൽ കണ്ണുചിമ്മിയാൽ നഷ്ടമാകുന്ന ഒത്തിരി ഫ്രെയിമുകൾ ഒളിഞ്ഞിരിക്കുന്ന സിനിമയാണ് 'ട്രാൻസ് '
ഇനി കുറച്ചു നാളുകളിൽ ഗൗതം വാസുദേവ മേനോൻ ചർച്ചാ വിഷയമായിരിക്കും. അൻവർ റഷീദിന്റെ ഏറ്റവും ബുദ്ധിപരമായ നീക്കമാണ് ജി വി മേനോനെ കയ്യോടെ പൊക്കിയത്. സൗബിൻ ഷാഹിറും ദിലീഷ് പോത്തനും ശ്രീനാഥ് ഭാസിയും ഉദ്ദേശിച്ച ഫലം കണ്ടെത്തി. പക്ഷെ വിനായകനെ ഒരു പടിമേലെ നിന്നെ കാണാൻ പറ്റൂ. ഈ കാണുന്നതും കാണിച്ചതുമല്ല വിനായകൻ, അതാണ് വിനായകന്റെ ഓരോ വരവും. പാസ്റ്ററിനു ചെയ്യാൻ പറ്റാഞ്ഞത് വിശ്വാസി ചെയ്തു, അതാണ് ഈ സിനിമയിലെ വിനായകന്റെ ഏറ്റവും നല്ല അഭിനയ മുഹൂർത്തം.
ഇനി കാര്യത്തിലേക്കു വരാം, ഇതൊരു ഫഹദ് ഫാസിൽ മൂവി ആണ്, മറ്റൊന്ന്നുമല്ല. എജ്ജാതി, തോമാച്ചായന്റെ തുണിപറിച്ചടി എന്നൊക്കെ കേട്ടിട്ടില്ലേ, അമ്മാതിരി ഒരു ഉറഞ്ഞുതുള്ളൽ, ഓങ്ങിയടി... പിന്നെന്തൊക്കെ പറയാമോ അതാണ് പാസ്റ്റർ ജോഷ്വാ കാൾട്ടൻ. സമ്മതിച്ചുപോകും
പടം അവസാനിക്കുമെന്ന് തോന്നുന്ന മെഗാ കൺവെൻഷന് തൊട്ടുമുൻപ് "ട്രാൻസ് "എന്ന സിനിമയുടെ രഹസ്യം ഫഹദ് ഫാസിലിന്റെ കയ്യിൽ വെച്ചുകൊടുക്കുന്നുണ്ട്,, ആ രഹസ്യം ചെറുങ്ങനെ നമ്മളെ നോക്കി ചിരിക്കേം ചെയ്യും..... needless to say, TRANCE IS ALL ABOUT 'ECSTACY'