കൊറോണ പടരുന്ന പശ്ചാത്തലത്തിൽ വടക്കൻ ഇറ്റലിയിലെ പള്ളികളിൽ വിശുദ്ധ കുർബാന നിരോധിച്ചു. ഏപ്രിൽ മൂന്നു വരെ പൊതുകുർബാനയില്ല. ഇതുസംബന്ധിച്ച ഇറ്റാലിയൻ സർക്കാരിന്റെ ഉത്തരവ് പളളികളിൽ വായിച്ചു.
ഓൺലൈൻ വഴി കുർബാന ഉണ്ടാകും. വിവാഹവും, ശവസംസ്‌കാര ചടങ്ങുകളും പാടില്ല. പകരം ശവസംസ്്കാര ചടങ്ങുകൾ സെമിത്തേരികളിൽ മാത്രം നടത്തണമെന്നാണ് നിർദേശം. കൊറോണ പടരുന്ന സാഹചര്യത്തിൽ ഫ്രാൻസിസ് മാർപാപ്പയും വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പൊതുകുർബാന ഒഴിവാക്കിയിരുന്നു. പകരം ലൈവ് സ്ട്രീമിങ്ങിലൂടെയാണ് കുർബാനയും മറ്റ് പ്രാർത്ഥനാ ചടങ്ങുകളും നടത്തിയത്.