ബിഎസ് 6 ലേക്കുള്ള ചുവടുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ കാര്‍ ബ്രാന്‍ഡുകള്‍ ഉല്‍പാദനം നിര്‍ത്തി.മഹീന്ദ്ര, ടൊയോട്ട,ടാറ്റ, മാരുതി,ഹുണ്ടായി തുടങ്ങിയ കമ്പനികള്‍ അവരുടെ ജനപ്രിയ ബ്രാന്‍ഡുകള്‍ നിരത്തില്‍ നിന്നും പിന്‍വലിക്കുകയാണ്.ടൊയോട്ടയുടെ ജനപ്രിയ ബ്രാന്‍ഡായ എറ്റിയോസ്, ലിവ,കൊറോള തുടങ്ങിയവയുടെ ഉല്‍പാദനം കമ്പനി നിര്‍ത്തി.
മഹീന്ദ്ര കെയുവി-100, ബൊളേരോ പ്ലസ് തുടങ്ങിയ മോഡലുകളുടെ ഉല്‍പാദനം നിര്‍ത്തി. ടാറ്റ കമ്പനി ഹെക്‌സ, സഫാരി, സ്റ്റോം,ബെസ്റ്റ് ബോള്‍ട്ട് മോഡലുകളുടെ ഉല്‍പാദനം നിര്‍ത്തി. മാരുതി റനോള്‍ട്ട് ഡീസല്‍ കാര്‍ ഉല്‍പാദനം നിര്‍ത്തിയിരിക്കുകയാണ്. ഹുണ്ടായി എക്്‌സന്റ് ഡീസല്‍ കാറുകള്‍ നിര്‍ത്തി.
പകരം സിഎന്‍ജി മോഡലുകള്‍ ഇറക്കും.
ഏപ്രില്‍ 1 മുതലാണ് ബിഎസ് 6 ലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ചിട്ടുള്ളത്.