കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യാ സ്വകാര്യ തൊഴില്‍ മേഖലയ്ക്ക് പതിനഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലെ സ്ഥപനങ്ങള്‍ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
പള്ളികളില്‍ നിസ്‌കാരം ഉണ്ടാകില്ല. സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നേരത്തെ തന്നെ നിര്‍ത്തി വച്ചിട്ടുണ്ട്. 171 പേര്‍ക്കാണ് ഇതുവരെ സൗദിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.