ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുസന്ത നന്ദ ട്വിറ്ററിൽ പങ്കു വച്ച ഒരു കുളി സീനാണ് ഇപ്പോൾ വൈറലാകുന്നത് . ഒരു കുട്ടിയാനയാണ് കളിച്ചു കുളിയ്ക്കുന്നതു. 49 സെക്കന്റ്ആണ് വീഡിയോയുടെ ദൈർഘ്യം . കുളിക്കടവ് പോലെ തോന്നുന്ന പടികളുള്ള വെള്ളക്കെട്ടിലേക്ക് ഒരു ആനക്കുട്ടി നടന്നു വരുന്നു. ശ്രദ്ധാപൂർവം പടി ഇറങ്ങുന്ന ആനക്കുട്ടി സമയമെടുത്ത് വെള്ളത്തിന്റെ തണുപ്പും തന്റെ ശരീരവുമായി പൊരുത്തത്തിൽ ആവുന്നു. പിന്നീട് തുമ്പിക്കൈ വെള്ളത്തിലിട്ട ശേഷം ആഴം മനസ്സിലാക്കി പൂർണമായും വെള്ളത്തിലേക്കിറങ്ങുന്നു. പിന്നീട് കുട്ടികൾക്ക് സഹജമായ രീതിയിൽ വെള്ളത്തിൽ ഓടി നടക്കുകയും ചാടി മറിയുകയും ചെയ്യുകയാണ് കക്ഷി. ആർത്തുല്ലസിച്ചു മതി മറന്നാണ് തന്റെ കുളി കുട്ടിയാന ആഘോഷിക്കുന്നത്