കാർ തുറക്കാൻ ഇനി താക്കോലിന്റെ ആവശ്യമില്ല.താക്കോലിന് പകരമായി ആപ്പിൾ ഫോണുകൾ ഉപയോഗിച്ചു കാർ തുറക്കാനും അടക്കാനുമുള്ള സൗകര്യം ആപ്പിൾ ലഭ്യമാക്കുന്നു.ഈ പുതിയ സാങ്കേതിക വിദ്യ അടങ്ങുന്ന ഐ.ഓ.സ് 14 വിപണിയിൽ ഇറക്കാനൊരുകുകയാണ് ആപ്പിൾ ഫോൺ നിർമ്മാതാക്കൾ.
ഐഒഎസ് ഫോണുകൾ ചാര്ജറിൽ വെച്ച് കാറുകൾ പ്രവർത്തന സജ്‌ജമാക്കാം എന്നതാണ് പുതിയ സാങ്കേതിക വിദ്യയുടെ പ്രാധാന്യം.ആവശ്യമെങ്കിൽ കാറിന്റെ ഈ ഫോൺ താക്കോൽ ഇന്റർനെറ്റ് വഴി മറ്റുള്ളവർക്ക് ഷെയർ ചെയ്യാവുന്നതുമാണ്.
താക്കോൽ മറന്നു പോകുന്നതും കളവു പോകുന്നതും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ഈ ഫോൺ താക്കോൽ സംവിധാനം പ്രയോജനപ്പെടുത്താം.
ഇതാദ്യമായാണ് ഫോൺ കാർ താക്കോലുകൾ വിപണിയിൽ ഇറക്കുന്നതെന്നു ആപ്പിൾ അവകാശപ്പെട്ടു.എപ്പോൾ നിലവിലുള്ള ഐഒഎസ് 13 മോഡലുകളിലും ഈ സംവിധാനം ഒരുക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയിൽ ഇറക്കുന്ന പുതിയ മോഡലിൽ കാർ ലോക്കർ സംവിധാനം ഉണ്ടാകും.അടുത്ത മാസമാണ് ആപ്പിൾ പുതിയ മോഡൽ ഇറക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.കൂടുതൽ കാർ കമ്പനികളുമായി ചേർന്ന് ഈ ആധുനിക സാങ്കേതിക വിദ്യ പ്രചാരത്തിൽ കൊണ്ടുവരാനും ആപ്പിൾ ശ്രമം തുടങ്ങി.ഇതോടെ ഒട്ടു മിക്ക കാറുകളിലും ആപ്പിൾ ഫോൺ താക്കോലുകൾ ഉപയോഗിക്കാം.