മുതിർന്ന കോൺഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ അടുപ്പക്കാരനുമായ അഹമ്മദ് പട്ടേലിന് അഴിമതി കുരുക്ക്. സ്റ്റെർലിങ് ബയോടെക് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അഹമ്മദ് പട്ടേൽ ഇപ്പോൾ എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യൽ നേരിട്ടുകൊണ്ടിരിക്കുന്ന.തുടർച്ചയായ മൂന്നാംദിവസവും മുതിര്ന്ന കോൺഗ്രസ് നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഉദ്യൊഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പട്ടേലിന്റെ വസതിയിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് അറിയുന്നത്.
എൻഫോഴ്‌സ്‌മെന്റ് കേന്ദ്ര ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും രോഗ വ്യാപനം പറഞ്ഞു പട്ടേൽ അതിൽ നിന്നും ഒഴിഞ്ഞു മാറിയിരുന്നു. വഡോദര ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെർലിങ് ബിയോ ടെക് എന്ന കമ്പനി നടത്തിയ 14500 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അഹമ്മദ് പട്ടേലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്. സ്റ്റെർലിങ് ബയോടെകിന്റെ ഉടമസ്ഥരായ സന്ദേസാര സഹോദരങ്ങളുമായി അഹമ്മദ് പട്ടേലിനും മരുമകനും അടുത്ത ബന്ധമുണ്ടെന്നും തട്ടിപ്പിൽ വൻ തുക ഇവർക്ക് ലഭിച്ചുവെന്നുമുള്ള ആരോപണമാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. പട്ടേലിന്റെ ഡൽഹിയിലെ വസതിയിൽ ഭീമമായ തുക ഇടയ്ക്ക് എത്തിച്ചു നല്കാറുണ്ടെന്നു കമ്പനി ഉദ്യോഗസ്‌ഥർ മൊഴി നൽകിയിട്ടുണ്ട്.
പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലിനെയും മരുമകൻ അഹമ്മദ് സിദ്ധീഖിയെയും എൻഫോഴ്‌സ്‌മെന്റ് ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു.പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 14500 കോടി വായ്പയെടുത്ത ശേഷം ഉടമസ്ഥർ മുങ്ങിയിരിക്കയാണ്. വ്യാജ കമ്പനി ഉണ്ടാക്കിയ ശേഷമായിരുന്നു ഭീമമായ തുക വായ്പ എടുത്തത്. ഇതിനു ഒത്താശ ചെയ്തു കൊടുത്തു എന്നതാണ് പട്ടേലിനും ബന്ധുക്കൾക്കും എതിരെയുള്ള ആരോപണം.ഈ കൂട്ടുകെട്ടിന് പാരിതോഷികമായി വൻ തുക കോഴ ലഭിച്ചിട്ടുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് സംശയിക്കുന്നത്.
ബാങ്ക് തട്ടിപ്പു നടത്തിയ സന്ദേസാര സഹോദരങ്ങൾ ഇപ്പോൾ അൽബേനിയയിൽ ഒളിച്ചു താമസിക്കുകയാണ്.ഇവരെ വിട്ടുകിട്ടാൻ കേന്ദ്രം നടപടികൾ കൈകൊണ്ടു കഴിഞ്ഞു.നീരവ് മോഡി നടത്തിയ തട്ടിപ്പിനേക്കാൾ വലിയതാണ് സ്റ്റെർലിങ് കമ്പനി നടത്തിയിരിക്കുന്നത്. നീരവ് മോദിയുടേത് 13400 കോടിയുടെ തട്ടിപ്പായിരുന്നു.
കോൺഗ്രസ് ട്രഷറർ സ്ഥാനത്തു ദീർഘകാലം പ്രവർത്തിച്ച അഹമ്മദ് പട്ടേലിന് വലിയ വ്യാവസായികളുമായി ഉറ്റ ബന്ധമുണ്ട്. സോണിയ കുടുംബവുമായും അടുത്ത ബന്ധമാണുള്ളത്. സ്റ്റെർലിങ് ബയോടെക് ബാങ്ക് തട്ടിപ്പു കേസിൽ പട്ടേലും കുടുംബവും ഉൾപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ വ്യക്തമായ തെളിവുകൾ ശേഖരിക്കയാണ് അന്വേഷണ ഏജൻസികളുടെ ലക്‌ഷ്യം. ലഭിക്കുന്ന സൂചനകൾ അനുസരിച്ചു അഹമ്മെദ് പട്ടേലും അഴിമതി കേസിൽ കുരുങ്ങുമെന്നാണ് വ്യക്തമാകുന്നത്.
എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനെതിരെ പട്ടേൽ രംഗത്തു വന്നിട്ടുണ്ട്. ചൈനക്കെതിരെ നീങ്ങുന്നതിനു പകരം പ്രതിപക്ഷ നേതാക്കളോടാണ് കേന്ദ്രം ഏറ്റു മുട്ടുന്നതെന്നു പട്ടേൽ പറഞ്ഞു