Friday, April 11, 2025 12:45 AM
Yesnews Logo
Home District

ഫോറസ്റ്റ് ഓഫിസുകൾ വനാതിർത്തിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് കേരളകോൺഗ്രസ് ( എം)

സ്വന്തം ലേഖകന്‍ . Jul 04, 2020
forest-offices-to-relocate-kerala-congress
District


 വന്യമൃഗശല്യം അതിരൂക്ഷമായതിനാൽ കർഷകരും കാർഷിക മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ്. കാട്ടുമൃഗശല്യത്തിന് പരിഹാരമായി കാട്ടുമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങാതെ കർഷകർക്ക് സംരക്ഷണം ഒരുക്കേണ്ടത് വനം വകുപ്പിന്റെ ഉത്തരവാദിത്തമാണന്നും കർഷക സംരക്ഷണം ഉറപ്പാക്കുന്നതിന് അടിയന്തിരമായി ഫോറസ്റ്റ് ഓഫീസുകൾ വനാതിർത്തിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ്സ് (എം) കൂടരഞ്ഞി മണ്ഡലം കമ്മറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു'

മണ്ഡലം പ്രസിഡന്റ് ജോളി പൊന്നും വരിക്കയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രിമതി ഹെലൻ ഫ്രാൻസീസ്സ്, ജോൺസൺ കുളത്തിങ്കൽ, ജോഷി കൂമ്പുങ്കൽ ,ജോണി പ്ലാക്കാട്ട്, ജോസ് ഞാവള്ളി, ഫ്രാൻസീസ്സ് കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു

Write a comment
News Category