അതിവേഗ ട്രാൻസ്‌പോർട്ട് മോഡലായ ഹൈപ്പെർലൂപ്പ് ബെംഗളൂരുവിൽ .അന്തർദേശീയ വിമാനത്താവളത്തിൽ നിന്നും പത്തു മിനുട്ടു കൊണ്ട് നഗരത്തിൽ എത്തിച്ചേരാവുന്ന വിധം ഹൈപ്പെർലൂപ്പ് കോറിഡോർ സ്ഥാപിക്കാനുള്ള നീക്കം കർണ്ണാടക സർക്കാർ തുടക്കമിട്ടു..ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിർജിൻ ഹൈപ്പെർലൂപ്പ് , ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി ഇതു സംബന്ധിച്ച സാധ്യതാ പഠനം നടത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പു വെച്ചു.ഇപ്പോൾ നഗരത്തിൽ എത്താൻ ഏതാണ്ട് രണ്ടു മണിക്കൂറിൽ അധികം എടുക്കുന്നുണ്ട്.
മണിക്കൂറിൽ 1080 കിലോമീറ്റർ വേഗത്തിലാകും ഹൈപ്പെർലൂപ്പ് ക്യുബിക്കുകൾ സഞ്ചരിക്കുക.ഒരു വര്ഷം കൊണ്ട് പഠനം പൂർത്തിയാക്കും.
ഭൂമിക്കടിയിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ടണലുകളിൽ ട്യൂബുകളുടെ ആകൃതിയിൽ സ്ഥാപിച്ചിട്ടുള്ള സംവിധാനത്തിലൂടെ അതി വേഗ യാത്ര സാധ്യമാക്കുന്നതാണ് ഹൈപ്പെർലൂപ്പുകൾ.അതായതു തുരങ്കത്തിലൂടെ ഓടുന്ന ട്യൂബുകളിൽ വഴിയാണ് യാത്ര സാധ്യമാക്കുക. അതിവേഗ യാത്ര മോഡലായ ഹൈപ്പെർലൂപുകൾക്കു ലോകത്തു പ്രിയമേറി വരികയാണ്.മുംബൈ-പുണെ,അമരാവതി-വിജയവാഡ നഗരങ്ങളെ ബന്ധിപ്പിച്ചു ഹൈപ്പെർലൂപുകൾ വരാനിരിക്കയാണ്.
വിർജിൻ ഹൈപ്പെർലൂപ്പ് ആൻഡ് ഡി.പി വേൾഡ് ചെയർമാൻ സുൽത്താൻ ബിൻ സുലയേം, കർണ്ണാടക ചീഫ് സെക്രട്ടറി വിജയ് ഭാസ്കർ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പു വെച്ച്ത്.
ബംഗ്ലൂർ വിമാനത്താവളത്തെ ബന്ധിപ്പിച്ചു കൊണ്ട് സബർബൻ റെയിൽവേ നെറ്റവർക്ക് അടുത്ത മാസത്തോടെ സജ്ജമാകും. മെട്രോ റെയിൽവേയും അടുത്ത വർഷത്തോടെ തയ്യറാകാൻ ഇരിക്കുന്നതിനിടയിലാണ് ഹൈപ്പെർലൂപ്പും വരുന്നത്.