വെങ്ങപ്പള്ളി പഞ്ചായത്തിൽ ബി ജെ പി കർഷക മോർച്ചയുടെ നേതൃത്വത്തിൽ ട്രാക്ടർ പൂജ നടത്തി . കർഷക ബില്ലുകൾക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ഡൽഹിയിൽ ട്രാക്ടർ കത്തിച്ച് ഒരു കൂട്ടമാളുകൾ പ്രതിഷേധിച്ചിരുന്നു . അതിനു മറുപടിയായാണ് തങ്ങൾ ട്രാക്ടർ പൂജ നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു . പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കർഷക മോർച്ച ട്രാക്ടർ പൂജ സംഘടിപ്പിച്ചിരുന്നു . കാർഷിക നിയമം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഏറ്റവും ഗുണകരമാണെന്ന് BJP മണ്ഡലം വൈസ് പ്രസിഡന്റ് ശിവദാസൻ പറഞ്ഞു
ട്രാക്ടർ പൂജയുടെ ഭാഗമായി ട്രാക്ടർ ഡ്രൈവർ സുരേന്ദ്രൻ എന്ന വ്യക്തിയെ ആദരിച്ചു . ചൂരിയാറ്റ സംഗമം ജംക്ഷനിൽ നടന്ന ചടങ്ങിൽ BJP മണ്ഡലം വൈസ് പ്രസിഡന്റ് ശിവദാസൻ , ST മോർച്ച സംസ്ഥാന സെക്രട്ടറി സുമിത്രൻ ബാലുശേരി, കർഷക മോർച്ച വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശശീന്ദ്രൻ ചൂരിയാറ്റ , ST മോർച്ച മണ്ഡലം സെക്രട്ടറി ശിവൻ, വാരവാഹികളായ സുരേന്ദ്രൻ , സനീഷ് തുടങ്ങിയവർ പങ്കെടുത്തു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത് .