ഒരാൾക്ക് അയയ്ക്കുന്ന വാട്സാപ്പ് സന്ദേശം(മീഡിയ ഫയൽ ഉൾപ്പടെ) ഏഴു ദിവസം കഴിയുമ്പോൾ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചർ ഇന്ത്യയിലും ലഭ്യമായി തുടങ്ങി. നേരത്തെ അമേരിക്ക ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഈ ഫീച്ചർ വാട്സാപ്പ് നടപ്പാക്കിയിരുന്നു. ഇന്ത്യയിൽ ആൻഡ്രോയ്ഡ്, ഐഒഎസ്, ഡെസ്കടോപ്പ്, വെബ് തുടങ്ങിയ എല്ലാ പ്ലാറ്റ്ഫോമുകളിലും വാട്സാപ്പിന്‍റെ പുതിയ ഫീച്ചർ ലഭ്യമാണ്. ഇത് ഓൺ ആക്കിയാൽ ഒരു ഉപയോക്താവിന് അയച്ച മെസേജ് ഏഴു ദിവസത്തിനകം അപ്രത്യക്ഷമാകും. ഗ്രൂപ്പ് ചാറ്റുകളിലും ഇത് ലഭ്യമാണ്. എന്നാൽ അതിന്‍റെ നിയന്ത്രണം അഡ്മിന് ആയിരിക്കുമെന്ന് മാത്രം. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ലഭിക്കുന്ന ആളുടെ ഫോണിൽനിന്ന് ഏഴുദിവസം കഴിയുമ്പോൾ മെസേജുകൾ അപ്രത്യക്ഷമാകുമെങ്കിലും, അവർക്ക് അതിന്‍റെ സ്ക്രീൻഷോട്ട് എടുക്കാനാകും.
ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ഇനേബിൾ ചെയ്യേണ്ടത്
ആൻഡ്രോയ്ഡ് ഫോണിൽ ഒരു ചാറ്റ് ഓപ്പൺ ചെയ്യുക. അതിലെ ഡിസെപ്പിയറിങ് മെസ്സേജസ് ഓപ്ഷൻ തെരഞ്ഞെടുക്കുക. അതിനുശേഷം 'CONTINUE' നൽകി On സെലക്ട് ചെയ്താൽ മതി. Off സെലക്ട് ചെയ്താൽ ഈ ഫീച്ചർ ഉപയോഗിക്കുന്നത് നിർത്താം. ഇതേപോലെ തന്നെ ഡെസ്ക്ടോപ്പ്, വെബ് കൈഒഎസ് എന്നിവിടങ്ങളിലും ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ഇനേബിൾ ചെയ്യാം.