Wednesday, January 29, 2025 05:47 AM
Yesnews Logo
Home News

പുള്ളിപുലിയെയും വെറുതെ വിടാതെ മലയാളികൾ ; കൊന്നു കറി വെച്ച് കൂട്ടിയ അഞ്ചു പേർ പിടിയിൽ , നാണംകെട്ട സംഭവം നടന്നത് ഇടുക്കിയിൽ

Alamelu C . Jan 22, 2021
5-arrested-for-leopard-hunting-in-kerala
News

ഏത് ഇറച്ചി കിട്ടിയാലും വിടാത്ത മലയാളിയുടെ ലജ്ജാകരമായ സ്വഭാവത്തിന് ഒരു ഉദാഹരണം കൂടി.ഇടുക്കിയിൽ ആൺ പുലിയെ കൊന്നു കറി  വെച്ച് സംസ്ഥാനത്തെ നാണം കെടുത്തി ഇടുക്കിയിലെ ഒരു പറ്റം ആളുകൾ. അഞ്ചു പേർ ഇപ്പോൾ വനം വകുപ്പിന്റെ പിടിയിലായി. മാങ്കുളത്ത് വനത്തോട് ചേർന്നുള്ള കൃഷി സ്ഥലത്തു കെണി വെച്ചാണ് ആൺ പുലിയെ പിടി കൂടിയത്. പിന്നീട് പുലിയെ കൊന്നു കറി വെച്ച് തിന്നു. 10 കിലോ മാസവും തോലും നഖവും കണ്ടെടുത്തു. 

മാങ്കുളം സ്വദേശി വിനോദ്, കുര്യാക്കോസ്, ബേസിൽ, കുഞ്ഞപ്പൻ, വിൻസന്റ്‌ തുടങ്ങിയ അഞ്ചു പേർ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടി കൂടി. അമ്പത്‌ കിലോയോളം വരുന്ന ഒത്ത ഒരു ആൺ പുലിയെയാണ് അധമന്മാരായ ഇവർ പിടി കൂടി കൊന്നു തിന്നത്. ഇവരെ ദേവികുളത്തു ജയിലിൽ അടച്ചു. 

ചിത്രങ്ങൾ കടപ്പാട്: മനോരമ

Write a comment
News Category