Thursday, November 21, 2024 12:00 PM
Yesnews Logo
Home Tech

മഹീന്ദ്ര താർ ജീപ്പുകളുടെ ഉൽപ്പാദനം കൂട്ടുന്നു

Arjun Marthandan . Feb 11, 2021
mahindra-increases-production-of-thar-jeep
Tech

മഹീന്ദ്രയുടെ  ജനപ്രിയ ബ്രാൻഡായ താർ  എസ്‌യുവിയുടെ ഉൽപ്പാദനം കമ്പനി കൂട്ടുന്നു. ആവശ്യക്കാർ ഏറെയുള്ള സാഹചര്യത്തിലാണ് ഈ നടപടി.  ഇത് രണ്ടാം തവണയാണ് കമ്പനി താർ  ഉത്പാദനം വർധിപ്പിക്കുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിൽ തന്നെ 39,000 ബുക്കിംഗ്‌  ഈ മോഡൽ  നേടി കഴിഞ്ഞു.. 2021 ജനുവരിയിൽ മാത്രം മഹീന്ദ്രയുടെ ലൈഫ്-സ്റ്റൈൽ എസ്‌യുവിക്കായി 6,000 ബുക്കിംഗുകൾ ലഭിച്ചു.

 2020 ഒക്ടോബറിൽ വിപണിയിലെത്തിയതു മുതൽ രണ്ടാംതലമുറ താറിന്‌  ഇന്ത്യൻ വിപണിയിൽ നിന്ന് വളരെയധികം പ്രചാരം നേടാനായിട്ടുണ്ട്. കുറച്ചു കാലമായി വളരെ ഉയർന്ന കാത്തിരിപ്പ് കാലയളവാണ് വാഹനത്തിനായുള്ളത്.   ചില നഗരങ്ങളിൽ കാത്തിരിപ്പ് കാലാവധി പരമാവധി ഒമ്പത് മാസത്തിൽ കൂടുതലാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഉത്പാദനം കൂട്ടുന്നത്  മഹീന്ദ്രയെ സഹായിക്കും.

 സോഫ്റ്റ്-ടോപ്പ് വേരിയന്റുകളേക്കാൾ കൂടുതൽ ഡിമാൻഡാണ് താറിന്റെ  ഹാർഡ്-ടോപ്പ് വേരിയന്റുകൾക്ക് ലഭിക്കുന്നത്. കൂടാതെ ലഭിക്കുന്ന ബുക്കിംഗുകളിൽ അധികവും പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്കായാണെന്നും മഹീന്ദ്ര നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഏകദേശം പകുതി ഉപഭോക്താക്കളും ഓട്ടോമാറ്റിക് വേരിയന്റുകളാണ് തെരഞ്ഞെടുക്കുന്നത്. നവംബർ നാലിനാണ് മഹീന്ദ്ര താറിന്റെ ഉത്പാദനത്തിൽ 50 ശതമാനം വർധനവ് പ്രഖ്യാപിച്ചത്. മുമ്പ് കമ്പനി പ്രതിമാസം 2,000 യൂണിറ്റാണ് നിർമിച്ചിരുന്നത്.   ജനുവരി മുതൽ പ്രതിമാസം 3,000 യൂണിറ്റായി ഉൽപ്പാദനം  ഉയർന്നു. ഇത് ഉപഭോക്തക്കളുടെ  കാത്തിരിപ്പ് കാലയളവ് മാസങ്ങളോളം  കുറക്കാൻ  കമ്പനിയെ  സഹായിച്ചു. 

Write a comment
News Category