പ്ലേഓഫ് സ്വപ്‌നം നില നിർത്താൻ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അവസാന അവസരം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സിയെ ഇന്ന് ബ്ലാസ്റ്റേഴ്‌സ് നേരിടും. ഇവിടെ തോല്‍വിയിലേക്കോ, സമനിലയിലോക്കോ വീണാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകളെല്ലാം അസ്തമിക്കും. സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഏതു വരെ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തിരുന്നത്. ജയം ഇല്ലാത്ത കളികളിൽ ആരാധകരും നിരാശരാണ്.
സീസണില്‍ ഒരു ജയം മാത്രമാണ് ഒഡീഷ ഇതുവരെ നേടിയത്. അതാവട്ടെ കേരള ബ്ലാസ്‌റ്റേഴ്‌സിനോടും. തുടരെ ആറ് കളിയില്‍ തോറ്റാണ് ഒഡീഷ വരുന്നത്. ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ നാല് കളിയിലും ജയം പിടിക്കാനായിട്ടില്ല. നിലവില്‍ 16 കളിയില്‍ നിന്ന് മൂന്ന് ജയവും ആറ് സമനിലയും ഏഴ് തോല്‍വിയുമായി ടൂര്‍ണമെന്റില്‍ 10ാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.
15 കളിയില്‍ നിന്ന് ഒരു ജയവും 5 സമനിലയും 9 തോല്‍വിയുമായി അവസാന സ്ഥാനത്താണ് ഒഡീഷ. ഇനി നാല് മത്സരങ്ങളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്‍പിലുള്ളത്. നാലിലും ജയിച്ചാല്‍ പ്ലേഓഫിലേക്ക് വഴി തുറക്കും. മറ്റ് ടീമുകളുടെ പ്രകടനത്തേയും ആശ്രയിച്ചായിരിക്കും പ്ലേഓഫ് ചിത്രം തെളിയുക.
സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് ആണ്. 27 ഗോളുകള്‍. 25 ഗോളുകള്‍ വഴങ്ങിയ ഒഡീഷയാണ് രണ്ടാം സ്ഥാനത്ത്. ലീഡ് എടുത്ത ശേഷം തോല്‍വിയിലേക്ക് വീഴുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് തലവേദനയാവുന്നത്. മുംബൈ സിറ്റിക്കെതിരേയും എടികെ ബഗാനെതിരേയും തോല്‍വിയിലേക്ക് വീണത് ഇങ്ങനെയായിരുന്നു.
ഒഡീഷ കേരളം ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത് ടീമിന്റെ ഭാവി അപകടത്തിലാകും ഇപ്പോൾ തന്നെ ആരാധകർക്ക് കടുത്ത പ്രതിഷേധമുണ്ട്. മാനേജ്‍മെന്റിനും ഒരു തൃപ്തിയും ഇല്ല. ഇനിയും പരാജയം ഏറ്റു വാങ്ങിയാൽ ബ്ലാസ്റ്റേഴ്സിന് അത് തീർത്തും വെല്ലുവിളിയാകും.