Thursday, November 21, 2024 03:54 PM
Yesnews Logo
Home Entertainment

യഥാർഥചരിത്രമറിയിക്കാൻ അലി അക്ബറിന്റെ ചലച്ചിത്രം-സ്വാമി ചിദാനന്ദ പുരി

സ്വന്തം ലേഖകന്‍ . Feb 15, 2021
1921-movie-chidanadapuri-urged-for-financial-support
Entertainment

മാപ്പിളലഹള മലബാർ കലാപമെന്നും അറിയപ്പെടുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ആരംഭിക്കപ്പെട്ടഖിലാഫത്ത് പ്രസ്ഥാനം ഹിന്ദുവം   മുസ്ലീമുമായുള്ളവംശീയ  ഹത്യയായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. ചിലരിതിനെ കാർഷിക വിപ്ലവമായും  സ്വാതന്ത്ര്യസമരമായുമൊക്കെ വാഴ്ത്തുന്നു. അതിൽ പങ്കെടുത്തു കൂട്ടക്കൊല ചെയ്തവരെധീരരാഷ്ട്രനായകപദവിയിലേക്ക്ഉയർത്തുന്നു. സ്വതന്ത്രഭാരതത്തിലെഹിന്ദുവോ മുസൽമാനോ താദാത്മ്യ പ്പെടേണ്ട ഒന്നല്ല, ചരിത്രത്തിലെഈ കറുത്ത ഏട്.

എന്തായിരുന്നു മാപ്പിളലഹളഎന്ന് സത്യസന്ധമായ അന്വേഷണപഠനങ്ങൾ നടന്നിട്ടുണ്ട്. എന്നിരിക്കെ അതിനെ ഉദാരീകരിക്കുന്ന പ്രവൃത്തി ഇല്ലാതാക്കണം. അതിനുസഹായിക്കുന്ന വിധത്തിലുള്ള യഥാതഥമായ ദൃശ്യാവിഷ്കാരങ്ങൾ നമ്മുടെനാട്ടിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ശ്രേഷ്ഠന്മാരായ എത്രയോഇസ്ലാംമതാനുയായികൾ ലഹളയെഎതിർത്തു. ചില മതാന്ധരാകട്ടെഹിന്ദുഹത്യ പോലുള്ള ക്രൂരകൃത്യങ്ങൾ നിർബാധം നടത്തി. എന്നാൽഅന്നും വേദനിക്കുന്ന ഹിന്ദുസമൂഹത്തെ സഹായിച്ച എത്രയോമുസൽമാന്മാരുണ്ടായിരുന്നു. പട്ടാ
ളനടപടികളിൽ നിരപരാധികളുംഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. 

അപ്പോൾ വേദനിക്കുന്ന മുസൽമാന്മാരെസഹായിച്ച ഒട്ടനേകം ഹിന്ദുക്കളുംഉണ്ടായിരുന്നു. ഈ ചരിത്രങ്ങൾസ്നേഹസൌഹാർദങ്ങൾ വളർത്തും   വിധം അവതരിപ്പിക്കപ്പെടണം.അക്രമത്തെ വാഴ്ത്തുന്നതു നിൽക്കണം.1921ലെ ലഹളയുടെ യഥാതഥമായ ചലച്ചിത്രാവിഷ്കാരമാണ് ശ്രീ.അലി അക്ബർ തയ്യാറാക്കുന്നത്.ഉണ്ണി വന്ന നാൾ, പാഠഭേദം, ബൊമ്മവില്പനക്കാർ, സുന്ദരികളും സുന്ദരന്മാരും, വലയം തുടങ്ങിയ അനേകംദൂരദർശൻ സീരിയലുകളിലൂടെയും ഗാന്ധിജി കേരളക്കരയിലൂടെ, റാബിയചലിക്കുന്നു, തെയ്യങ്ങൾ, കേരളഡയറി തുടങ്ങിയ അനേകം ഡോക്യുമെന്ററികളിലൂടെയും പ്രസിദ്ധനായശ്രീ അലി അക്ബർ ഒന്നാന്തരംസിനിമാ സംവിധായകനാണെന്ന്തെളിയിച്ചതാണ്.

 മാമലകൾക്കപ്പുറത്ത്, പൊന്നുച്ചാമി, അച്ഛൻ, മുഖമുദ്ര,ജൂനിയർ മാൺഡ്രേക്ക്, സീനിയർമാൻഡ്രേക്ക്, മപ്പഞ്ചായത്ത്,കുടുംബവാർത്തകൾ, പൈ ബ്രദേർസ്, സ്വസ്ഥം ഗൃഹഭരണം, ബാംബൂബോയ്സ്, ഐഡിയൽ കപ്പിൾസ്തുടങ്ങിയ ഒട്ടനേകം വൈവിധ്യപൂർണങ്ങളായ സിനിമകൾ മലയാളത്തിന് സമ്മാനിച്ച് കൃതഹസ്തനായസംവിധായകനാണ് അദ്ദേഹം.
അവയിൽനിന്നൊക്കെ ഭിന്നമായി1921ന്റെ യഥാതഥമായ ചരിത്രംസത്യസന്ധമായി സിനിമയെന്നമാധ്യമത്തിലൂടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമംകൈരളിക്കും രാഷ്ട്രത്തിനുമുള്ള ഒരുമഹാസമർപ്പണമാണ്. ഇത് വിജയിക്കേണ്ടത് ഓരോ ഭാരതീയന്റെയുംആവശ്യമാണ്.ഈ സിനിമ ഇറങ്ങാൻ സഹകരിക്കേണ്ടത് നാമേവരുമാണ്.
സമൂഹത്തിന്റെ പങ്കാളിത്തത്താൽഈ സിനിമ ഇറക്കാനാണ് വിഭാവനം ചെയ്യുന്നത്. അവരവർക്കാകുന്നപരമാവധി പങ്ക് സമർപ്പിച്ചുകൊണ്ട്നമുക്കെല്ലാം ഈ യജ്ഞത്തിൽപങ്കാളികളാവാം. നിർമാണസഹായം ബാങ്കിലേക്ക് അടയ്ക്കാം.
Mama Dharma Productions
A/C No.: 59221223344555
IFSC: HDFC0000125

Write a comment
News Category