ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡ് ക്രിസ് മോറിസിന്. 16.25 കോടി. രാജസ്ഥാൻ റോയൽസാണ് മോറിസിനെ സ്വന്തമാക്കിയത്. ഓസീസ് താരം ഗ്ലെൻ മാക്സ്വെലിന് റെക്കോർഡ് തുകയിട്ട് ആർ സി ബി. 14.25 കോടി രൂപയ്ക്കാണ് മാക്സ്വെലിനെ ആർ സി ബി വാങ്ങിയത്. മറ്റൊരു ഓസീസ് താരം സ്റ്റീവൻ സ്മിത്തിന് 2.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് വാങ്ങി.
ഇന്നത്തെ താരലേലത്തിൽ ഓൾറൗണ്ടർമാർ നേട്ടം കൊയ്യുമെന്നാണ് കരുതപ്പെടുന്നത്. 164 ഇന്ത്യക്കാരുൾപ്പടെ 292 താരങ്ങളാണ് ഭാഗ്യം പരീക്ഷിക്കുന്നത്. എട്ട് ടീമുകൾക്ക് ലേലത്തിലൂടെ സ്വന്തമാക്കാനാവുക 61 താരങ്ങളെയാണ്. ഹർഭജൻ സിംഗ്, കേദാർ ജാദവ്, ഗ്ലെൻ മാക്സ്‍വെൽ, സ്റ്റീവ് സ്മിത്ത്, ഷാകിബ് അൽ ഹസ്സൻ, മോയീൻ അലി, സാം ബില്ലിംഗ്സ്, ലയം പ്ലങ്കറ്റ്, ജേസൺ റോയ്, മാർക് വുഡ് എന്നിവരാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലുള്ളത്.