സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു.ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.മലയാളം, തമിഴ്, കന്നഡ സിനികൾക്കായി സംഗീതമൊരുക്കിയിട്ടുണ്ട്.മികച്ച പശ്ചാത്തല സംഗീതത്തിന് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്..അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ചശേഷം അരവിന്ദന്റെ സംവിധാന സഹായിയായാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്.
ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ഗീരീഷ് കാസറവള്ളിയുടെ തായി സാഹെബ എന്ന കന്നഡ ചലച്ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്.പിന്നീട് അദ്ദേഹത്തിന്റെ തന്നെ നിരവധി ചിത്രങ്ങളുടെ ഭാഗമായി. നിശാദ് എന്ന ഹിന്ദി ചിത്രത്തിലും ഭാഗമായി. കുട്ടിസ്രാങ്ക്, ഭാവം, സഞ്ചാരം,ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട,കഥാവശേഷൻ, കുരുക്ഷേത്രം അടക്കം നിരവധി ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബുവിലെ പശ്ചാത്തല സംഗീതത്തിലൂടെ 2010ലാണ് ദേശീയ അവാർഡ് ലഭിച്ചത്. മുൻ എംപി ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്.ഭാര്യ ചിത്ര.