Thursday, April 17, 2025 10:02 PM
Yesnews Logo
Home Entertainment

റിലീസിന് പിന്നാലെ ദൃശ്യം 2 തെലുങ്കിലേക്ക്

സ്വന്തം ലേഖകന്‍ . Feb 19, 2021
drushyam-2-remake-in-telugu
Entertainment

റിലീസിന് പിന്നാലെ ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തയും എത്തിയിരിക്കുകയാണ്. നേരത്തെ ദൃശ്യം മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയതിന് പിന്നാലെ ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വരെ ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. ഇപ്പോഴിതാ രണ്ടാം ഭാഗവും വിജയമായി മാറിയിരിക്കുയാണ്. പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യ ഭാഗ്ത്തിന്റെ റീമേക്കില്‍ മോഹന്‍ലാലിന്റെ നായക വേഷത്തെ അവതരിപ്പിച്ചത് വെങ്കടേഷ് ആയിരുന്നു. ഇത്തവണയും വെങ്കടേഷ് തന്നെയാകും നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മീനയും രണ്ടാം ഭാഗത്തിലുണ്ടാകും. നദിയ മൊയ്തു, എസ്തര്‍ എന്നിവരും തെലുങ്ക് പതിപ്പിലുണ്ടാകും. 

അതേസമയം ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാഗം തെലുങ്കില്‍ സംവിധാനം ചെയ്തിരുന്നത് നടി ശ്രീപ്രിയായിരുന്നു. പക്ഷെ ഇത്തവണ ജീത്തു ജോസഫ് തന്നെയായിരിക്കും സംവിധാനം ചെയ്യുക എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആന്റണി പെരുമ്പാവൂര്‍ തന്നെയാകും തെലുങ്ക് ചിത്രവും നിര്‍മ്മിക്കുന്നത്.

  എന്നാല്‍ റിലീസ് ദിവസം തന്നെ ചിത്രത്തിനൊരു വെല്ലുവിളിയും നേരിടേണ്ടി വന്നിരിക്കുകയാണ്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ദൃശ്യ 2വിന്റെ വ്യാജന്‍ ടെലഗ്രാമിലൂടെ ലീക്കായിരിക്കുകയാണ്. ടെലഗ്രാമിലെ വിവിധ ഗ്രൂപ്പുകളിലൂടെ ചിത്രം ഇപ്പോള്‍ പ്രചരിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോഴേക്കും ചിത്രം ടെലഗ്രാമിലൂടെ ലീക്കാവുകയായിരുന്നു. നേരത്തേയും സമാനമായ രീതിയില്‍ സിനിമകള്‍ ലീക്കായിരുന്നു. 

Write a comment
News Category