രാജ്യത്തെ റോഡുകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും ബഹു ഭൂരിപക്ഷവും നിയന്ത്രിക്കുന്നത് ഗൗതം അദാനിയാണ്. 1980 ഇൽചെറുകിട ട്രേഡറായി ജീവിതം തുടങ്ങിയ അദാനിയുടെ വ്യവസായ ലോകം വളർന്നത് കാലത്തിനൊത്ത മാറ്റങ്ങൾ ബിസിനസ്സിൽ ആവിഷ്കരിച്ചത് കൊണ്ടാണ്. സർക്കാർ കൊണ്ട് വരുന്ന നയ സമീപനങ്ങൾ കണ്ടറിഞ്ഞു ബിസിനസ്സിൽ മുടക്കുന്ന രീതി അദാനിക്ക് മുതൽക്കൂട്ടായി
കൽക്കരി പാടങ്ങളിലായിരുന്നു ആദ്യകാലങ്ങളിൽ അദാനി ശ്രദ്ധ ചെലുത്തിയിരുന്നത്. ഇന്ത്യക്കു പുറത്തു കൽക്കരി പാടങ്ങൾ വാങ്ങാൻ നീക്കം നടത്തിയ അദാനിക്കെതിരെ വിദേശത്ത് വലിയ ഒച്ചപ്പാടുണ്ടായി..2010 ഇൽ ആസ്‌ട്രേലിയയിൽ കൽക്കരി പാടങ്ങൾ വാങ്ങിയ അദാനിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. അദാനിയെ പുറത്താക്കൂ എന്നായിരുന്നു അന്ന് അദാനിക്കെതിരിരെ ഉയർന്ന മുദ്രാവാക്യം.
പിന്നീടങ്ങോട്ട് അദാനിയുടെ വളർച്ച റോക്കറ്റു വേഗത്തിലായിരുന്നു. ഇന്നിപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ പണക്കാരനാണ് അദാനി. ഏതാണ്ട് 56 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അദാനി സാമ്രാജ്യത്തിനുള്ളത്. ആലിബാബ ഉടമ ജാക്മാ ഉൾപ്പെടെയുള്ളവരെ ആസ്തിയുടെ കണക്കിൽ അദാനി പിന്തള്ളി കഴിഞ്ഞു.
രാജ്യത്തെ പ്രമുഖ വിമാന തവളങ്ങളുടെ നിയന്ത്രണം എപ്പോൾ തന്നെ അദാനി ഗ്രോപ്പിനാണ്. വിമാന യാത്രക്കാരുടെ ഏതാണ്ട് പകുതിയോളം കൈകാര്യം ചെയ്യുക അദാനിയാണ്. മുകേഷ് അംബാനിക്ക് പിറകിൽ സമ്പത്തിന്റെ കാര്യത്തിൽ അദാനി ഗ്രൂപ്പ് നിലയുറപ്പിച്ചിരിക്കയാണ്.
ഇതോടൊപ്പം സുപ്രധാന റോഡ് നിർമ്മാണ കരാറുകളും അദാനി ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ട്. പ്രധാന തുറമുഖങ്ങളുടെ നടത്തിപ്പും അദാനി ഏറ്റെടുത്തുകൊണ്ടിരിക്കയാണ്.വിഴിഞ്ഞം ഉൾപ്പടെ ഭാവി തലമുറ തുറമുഖങ്ങൾ അദാനിയാകും നടത്തുക. ശ്രീലങ്കയിൽ ഭീമാകാരമായ തുറമുഖ ടെർമിനൽ കരാർ അദാനി നേടിയത് കഴിഞ്ഞ ആഴ്ച്ച മാത്രമാണ്.
ഫ്രാൻസ്, ആസ്‌ട്രേലിയ, ജർമ്മനി, യു.എസ് യു.കെ കമ്പനികൾ ഒക്കെ അദാനിയുമായി സംയുക്ത കരാറുകൾക്കു മത്സരിക്കയാണ്. തിരുവന്തപുരത്തെ വിമാനത്തവാള വികസനത്തിന് ഫ്രഞ്ച് കമ്പനിയുടെ സഹകരണം അദാനി ഗ്രൂപ് തേടി കഴിഞ്ഞു. അത്യധിനിക സജ്ജീകരണങ്ങൾ തിരുവനന്തപുരത്ത് ഏർപ്പെടുത്താനാണ് അദാനിയുടെ ലക്‌ഷ്യം.
വിമാനങ്ങൾക്കു ശേഷം പാരമ്പര്യേതര ഊർജ്ജ രംഗത്ത് കൂടുതൽ മുതൽ മുടക്കാൻ അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട് .സോളാർ എനർജി മേഖലയിൽ ഇതിനകം അദാനിഗ്രൂപ്പിന് വൻ നിക്ഷേപമുണ്ട്. ഇതിനു പുറമെയാണ് രാജ്യമെങ്ങും സ്ഥാപിക്കുന്ന ഡാറ്റ സെന്ററുകളിൽ അദാനിയുടെ താല്പര്യം. എഡ്ജ് കണക്ട് എന്ന കമ്പനിയുമായി ഇതിനായി കരാർ ഒപ്പിട്ടു കഴിഞ്ഞു. ഡാറ്റ പ്രാദേശിക തലത്തിൽ തന്നെ സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഈ മേഖലയിൽ ബിസിസ്സ് സാധ്യതകൾ വർധിപ്പിച്ചു കഴിഞ്ഞു.
സാദ്ധ്യതകൾ ഉള്ള മേഖലകളിലേക്കി നിക്ഷേപം കൂടുതൽ നടത്തുക എന്നാണ് അദാനി ഗ്രൂപ് ഇപ്പോൾ കൈകൊണ്ടിട്ടുള്ള തന്ത്രം. പ്രതിരോധ മേഖലയിൽ നിക്ഷേപം നടത്താൻ തയ്യാറെടുക്കയാണ് അദാനി ഗ്രൂപ്പ്. വിവര സാങ്കേതിക മേഖലയിലും പ്രതിരോധം, ഊർജ്ജം, പോർട്ടുകൾ, റോഡ് തുടങ്ങിയ സുപ്രധാന മേഖലകളിൽ നിർണായക നിക്ഷേപങ്ങൾക്ക് അദാനി ഗ്രൂപ്പ് ഒരുങ്ങി കഴിഞ്ഞു.അടുത്ത അംബാനിയായി അദാനിയുടെ വളർച്ച ഇതോടെ യാഥാർഥ്യമാകുമെന്നാണ് ക്രെഡിറ്റ് ഏജൻസികൾ വിലയിരുത്തുന്നത്.