രാഹുൽ ഗാന്ധിക്ക് എതിരെ അശ്‌ളീല പരാമർശങ്ങളുമായി ഇടുക്കി മുൻ എം പിയും അഭിഭാഷകനുമായ ജോയ്സ് ജോർജ്. ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിക്ക് എതിരെ ജോയ്സ് ജോർജ് മോശം പരാമർശങ്ങൾ നടത്തിയത്.ജോയ്സിനെ തടയാനോ വിളക്കാനോ വേദിയിൽ ഉണ്ടായിരുന്ന മന്ത്രി എം.എം മണി ഉൾപ്പെടെയുള്ളവർ തയ്യാറായില്ല.
രാഹുൽ ഗാന്ധിയുടെ അടുത്തു വളഞ്ഞു കുനിഞ്ഞും ഒന്നും നിൽക്കരുതെന്നും അയാൾ കല്യാണം കഴിച്ചിട്ടില്ല എന്നായിരുന്നു ഇടുക്കി മുൻ എംപിയായ ജോയിസ് ജോർജ് പെൺകുട്ടികളോടെന്ന നിലയിൽ നടത്തിയ പരാമർശം. ഇരട്ടയാറിലെ എം എം മണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം.മന്ത്രി എം എം മണി ഉൾപ്പെടെയുള്ളവരും വിവാദ പരാമർശങ്ങൾ നടത്തുമ്പോൾ വേദിയിൽ ഉണ്ടായിരുന്നു.പരാമർശം പരക്കെ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.
ജോയ്സിനെതിരെ പ്രതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.മുൻ എം.പി യെ അറസ്റ്റു ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന സംവാദമായിരുന്നു പരാമർശത്തിനാധാരമായ വിഷയത്തിന് ജോയ്സ് കാരണമാക്കിയത്.
'പെൺകുട്ടികളുള്ള കോളേജിൽ മാത്രമേ പോകുവൊള്ളു. അവിടെ ചെന്നിട്ട് പെമ്പിള്ളാരെ വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും ഒന്നു പോയേക്കല്ല്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല. അപ്പോ, അതുകൊണ്ട് അതൊക്കെ ശ്രദ്ധിക്കണം. അല്ല, ഇതൊക്കെയാണ് പുള്ളിയുടെ പരിപാടി. ഇങ്ങനത്തെ പരിപാടിയായിട്ട് ഈ പുള്ളി നടക്കുവാ' - ഇതായിരുന്നു രാഹുൽ ഗാന്ധിയെയും വിദ്യാർത്ഥിനികളെയും അപമാനിച്ച് ജോയ്സ് ജോർജ് പറഞ്ഞത്.
ജോയ്‌സിന്റെ അശ്‌ളീല പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധം കോൺഗ്രസ് ഉയർത്തി കഴിഞ്ഞു. പാർട്ടിയുടെ ദേശീയ നേതാവിനെതിരെ അശ്ലീല പരാമർശം നടത്തിയതിനെതിരെ പാർട്ടി പ്രവർത്തകരും രംഗത്തു വന്നിട്ടുണ്ട്.