കോന്നിയിലെ പൊതു ചടങ്ങിൽ പ്രധാനമന്ത്രി ശരണം അയ്യപ്പ വിളിച്ച് അഭിസംബോധന തുടങ്ങിയതിനെതിരെ സി.പി.എം ഉം എസ്.ഡി.പി.ഐ യും പരസ്യമായി രംഗത്തു വന്നു. മതേതരത്വത്തിന് വെല്ലുവിളിയാണ് മോദിയുടെ ശരണം വിളിയെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ.ബേബി ആരോപിച്ചു. മോഡി മതേതരത്വത്തെ പിച്ചി ചീന്തിയെന്നാണ് മുതിർന്ന സി.പി.എം നേതാവ് ബേബി കുറ്റപ്പെടുത്തിയത്. സാമൂഹ്യമാധ്യമങ്ങളിൽ സി.പി.എം ബുദ്ധി ജീവികൾ മോദിയുടെ അയ്യപ്പ ശരണം വിളിക്കെതിരെ രൂക്ഷ വിമർശനം അഴിച്ചു വിടുകയും ചെയ്തു.
പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐ അയ്യപ്പ ശരണം വിളിച്ച മോഡിക്കെതിരെ തെരെഞ്ഞെടുപ്പ് കമീഷനെ സമീപിക്കയും ചെയ്തു.പൊതു ചടങ്ങുകളിലും പൊതു യോഗങ്ങളിലും അള്ളാഹു അക്ബറും ബോലോ തക്ബീറും വിളിച്ച് മത പരിവേഷം പരസ്യമായി സൃഷ്ടിക്കുന്ന എസ്.ഡി.പി ക്കാർ മതേതരത്വം പ്രസംഗിക്കുന്നതിനെ ഹൈന്ദവ സംഘടനകൾ പരിഹസിച്ചു. പൊതു വേദികളിൽ നിസ്കാരവും മത മുദ്രാവാക്യങ്ങളും വിളിക്കുന്നത് നിത്യ സംഭവമാണ് ..മലബാറിൽ പരസ്പരം കാണുമ്പോൾ പോലും മത ആചാരപ്രകാരമുള്ള അഭിസംബോധനകളാണ് ഉപയോഗിക്കുന്നത്.
വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ശരണം വിളിച്ചതെന്നാണ് എസ്.ഡി.പി.ഐ യുടെ ആരോപണം. മതത്തെ ദുരുപയോഗം ചെയ്ത മോദിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.മതത്തെ ദുരുപയോഗം ചെയ്തുവെന്നാണ് പാർട്ടിയുടെ നിലപാട്. ഏതാണ്ട് എസ്.ഡി.പി ഐ യുടെ അതെ സമീപനമാണ് സി.പി.എം അയ്യപ്പ ശരണം വിളിയിൽ കൈക്കൊണ്ടിരിക്കുന്നത്. അയ്യപ്പന്റെ കർമ്മ ഭൂമിയിൽ ശരണം വിളിക്കുന്നത് വർഗ്ഗീയമായി ചിത്രീകരിക്കുന്ന സി.പി.എം സമീപനം അവരുടെ മനസ്സിലിരുപ്പ് വ്യക്തമാക്കുന്നതാണ് -ഇതാണ് ഹൈന്ദവ സംഘടനകളുടെ പൊതു വിലയിരുത്തൽ. സാമൂഹ്യമാധ്യങ്ങളിൽ അയ്യപ്പ ശരണം വിളികൾ ഇനി പൊതു വേദികളിൽ ഉന്നയിക്കാനാണ് അവരുടെ തീരുമാനം. പരസ്പരം അഭിസംബോധന ചെയ്യുമ്പോൾ ശരണം വിളിക്കാനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം. ഇക്കാര്യം സാമൂഹ്യ മാധ്യങ്ങളിൽ അവർ വ്യക്തമാക്കുകയും ചെയ്തു.