കോവിഡ് പ്രോട്ടോകോൾ നഗ്നമായി ലംഘിച്ച് വാർഷിക യോഗത്തിന് ഒത്തു കൂടിയ കൃസ്ത്യൻ പുരോഹിതർക്ക് കൂട്ടമായി കോവിഡ് പിടിപെട്ടു. ചർച്ച് ഓഫ് സൗത്ത് ഇന്ത്യ യിലെ 100 ഓളം പുരോഹിതർക്കാണ് കോവിഡ് പിടിപെട്ടിരിക്കുന്നത്.കോവിഡ് അതി തീവ്രമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന വേളയിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഒത്തു ചേർന്നത് വഴിയാണ് പുരോഹിതർക്ക് രോഗ പിടിപെട്ടതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രം റിപ്പോർട്ടു ചെയ്യുന്നു.
മൂന്നാറിൽ സഭയുടെ വാർഷിക യോഗത്തിൽ പങ്കെടുത്ത പുരോഹിതർക്കാണ് കോവിഡ് പിടിപെട്ടത്.ഇതാദ്യമായാണ് കേരളത്തിൽ ഒരു മത സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൂട്ടമായി കോവിഡ് പിടിപെടുന്നത്.കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാbമത ചടങ്ങുകളും ഒത്തു ചേരലുകളും ഒഴിവാക്കണമെന്ന കർശന നിർദേശം നില നിൽക്കവെയാണ് സി.എസ്.ഐ സഭ ആർഭാടമായി ഒത്തുചേരൽ സംഘടിപ്പിച്ചത്.സഭയുടെ ഒത്തുചേരൽ യോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്ക് പ്രതി നല്കിയിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു.ഒരു നടപടിയും ഇക്കാര്യത്തിൽ ഉണ്ടായില്ല.
സി.എസ്.ഐ സഭയുടെ മോഡറെറ്റർ ധർമ്മരാജ് റാസ്‌ലാമിനും കോവിഡ് സ്ഥിരീകരിച്ചു.. .അദ്ദേഹം വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്. ഗുരുതരമായി രോഗം പിടിപെട്ട രണ്ടു പുരോഹിതർ മരിച്ചു. റെവ : ബിജു മോൻ, റെവ :ഷൈൻ ബി രാജ് എന്നീ പുരോഹിതരാണ് കോവിഡ് ബാധിച്ച് മരിച്ചത്.മൂന്നാർ യോഗത്തിനു ശേഷം രോഗം സ്ഥിരീകരിച്ച ഇവർക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു.അഞ്ചോളം പുരോഹിതർക്ക് കോവിഡ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.സഭയുടെ തന്നെ ഉടമസ്ഥതിയിലുള്ള കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ.കോവിഡ് പടർന്നു പിടിച്ച സംഭവം അതീവ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു.
മാധ്യമങ്ങൾ വാർത്ത മുക്കി;വ്യാപക പ്രതിഷേധം
സർക്കാരിന്റെ അനുമതിയില്ലാതെ വാർഷിക സമീലനം സംഘടിപ്പിച്ച്ചു കോവിഡ് പരത്തിയ സി.എസ്.ഐ സഭയുടെ നടപടി വ്യാപക പ്രതിഷേധം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. മുഖ്യ ധാര മാധ്യമങ്ങൾ എല്ലാം വാർത്ത പ്രസിദ്ധീകരിക്കാതെ മാറി നിൽക്കെയാണ്. ചടങ്ങുകൾക്ക് അമ്പതു പേർക്ക് മാത്രം അനുവാദമുള്ളപ്പോളാണ് നൂറോളം പുരോഹിതർ മൂന്നാറിൽ ഒത്തു ചേർന്നത്. പരാതി നൽകിയിട്ടും സർക്കാർ ഒരു നടപടിയും കൈക്കൊണ്ടില്ല.
മധ്യ കേരളത്തിലും മലബാറിലും സ്വാധീനമുള്ള സി.എസ്.ഐ സഭ ക്കു നിരവധി സ്ഥാപനങ്ങളും പ്രസിദ്ധമായ മെഡിക്കൽ സ്ഥാപനങ്ങളും സ്വന്തമായി ഉണ്ട്. രാഷ്ട്രീയ ബന്ധങ്ങളും ശക്തമാണ്.സഭ മേലധികാരികൾക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു..