കേരളത്തിലെ പ്രേക്ഷകരുടെ മനം കവർന്നുവെന്ന് അവകാശപ്പെടുന്ന ആര്യയ്ക്ക് പരിണയം എന്ന റിയാലിറ്റി ഷോയിലെ ഫെയിം ആര്യ എന്നറിയപ്പെടുന്ന ജംഷാദിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ജർമ്മനിയിൽ താമസിക്കുന്ന ശ്രീലങ്കൻ വേരുകളുള്ള വിദിജ നവര്തനരാജ നൽകിയ സാമ്പത്തിക തട്ടിപ്പു പരാതിയിലാണ് സിനിമ താരം കൂടിയായ ജംഷാദിനെതിരെ അന്വേഷണം നടക്കുന്നത്.
ജംഷാദ് എന്ന ആര്യ വിവാഹ വാഗ്ദാനം നൽകി 70 ലക്ഷം ( 80000 യുറോ ) രൂപയോളം തട്ടിച്ചെടുത്തുവെന്ന് വിദിജ പ്രധാനമന്ത്രിക്കും മറ്റും പരാതി നൽകിയിരുന്നു. ആര്യയ്ക്ക് വേണ്ടി മാനേജർ മുഹമ്മദ് അർമാൻ ,സഹായി ഹുസൈയിനി എന്നിവർ 70 ലക്ഷം രൂപ പലപ്പോഴായി തട്ടിച്ചുവെന്നു പരാതിയിൽ പറയുന്നു. ആര്യ പലപ്പോഴായി തന്നോട് വിവാഹ വാഗ്ദാനം നൽകിയെന്നും എന്നാൽ ജംഷാദ് ഇത്തരത്തിൽ പല സ്ത്രീകളെയും ശാരീരികമായും സാമ്പത്തികമായും വഞ്ചിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിക്ക് കൊടുത്ത പരാതിയിൽ കുറ്റപ്പെടുത്തുന്നു.
വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി കവർന്നെടുത്ത പണം തിരിച്ചു കിട്ടാൻ ശ്രമിച്ചപ്പോളൊക്കെ ജംഷാദും അമ്മയും ഭീഷിണിപ്പെടുതുകയായിരുന്നു. ആരും തങ്ങളെ തൊടില്ലെന്നായിരുന്നു ജംഷാദിന്റെയും അമ്മയുടെയും നിലപാട്.ഈ സഹചര്യത്തിൽ ആര്യ എന്ന് വിളിക്കുന്ന ജംഷാദിനും അയാളുടെ സഹായികൾക്കുമെതിരെ നിയമനടപടികൾ വേണമെന്ന് ആവശ്യം പരിഗണിച്ചാണ് കേസ്സ് എടുത്തത്.തൃക്കരിപ്പൂർ സ്വദേശിയാണ് ആര്യ എന്ന ജംഷാദ്. കേസിൽ ജാമ്യത്തിന് ശ്രമിച്ച ആര്യയുടെ മാനേജർ അർമാൻ ചെന്നൈ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു.ആര്യക്കെതിരെയുള്ള കേസ് തമിഴ്നാട് ക്രൈം ബ്രാഞ്ചിന് കൈമാറി കഴിഞ്ഞു.
`ആര്യ' യെ കല്യാണം കഴിപ്പിക്കാനെന്ന പേരിൽ നടത്തിയ റിയാലിറ്റി ഷോ; ലവ് ജിഹാദ് ലക്ഷ്യമിട്ടെന്ന് ആരോപണം
തമിഴ്‌നാട്ടിൽ കളേഴ്സ് ടി.വി യും മലയാളത്തിൽ ഫ്ളവര്സ് ടെലിവിഷനുമാണ് ആര്യയെ അഥവാ ജംഷാദിനെ വെച്ച് റിയാലിറ്റി ഷോ നടത്തിയത്.ആര്യയെ കല്യാണം കഴിക്കാൻ പെൺകുട്ടികളെ ക്ഷണിക്കുന്ന റിയാലിറ്റി ഷോ തമിഴ്‌നാട്ടിൽ വൻ ഹിറ്റായിരുന്നു.'ഇങ്ക വീട്ടു മാപ്പിളെ' എന്ന പേരിൽ തുടങ്ങിയ റിയാലിറ്റി ഷോ തമിഴ് നാട്ടിലെ പെൺകുട്ടികൾക്ക് ഹരമായിരുന്ന ഒന്നായിരുന്നു. ആര്യയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരെ ക്ഷണിച്ചു കൊണ്ടുള്ള റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ആയിരകണക്കിന് പെൺകുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. ഒടുവിൽ ഇവരിൽ നിന്ന് മൂന്ന് പേരെ സെലക്ട് ചെയ്തു കല്യാണത്തിന്റെ അവസാന റൌണ്ട് എത്തിയതോടെ ആര്യ നാടകീയമായി ഷോയിൽ തനിക്കു കൂടുതൽ സമയം വേണമെന്ന് പ്രഖ്യാപിക്കുന്നു. ഇതായിരുന്നു റിയാലിറ്റി ഷോയുടെ ഉള്ളടക്കം.റിയാലിറ്റി ഷോയിൽ പങ്കെടുത്ത ചില പെൺകുട്ടികളെ ശാരീരികമായും സാമ്പത്തികമായും ജംഷാദ് ചൂഷണം ചെയ്തുവെന്ന് രാഷ്ട്രപതിക്കു നൽകിയ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.
ഫ്ളവര്സ് ടി.വി യിൽ യിൽ ആര്യയ്ക്ക് പരിണയം
തമിഴ്‌നാട്ടിൽ ഹിറ്റായ റിയാലിറ്റി ഷോയുടെ ഉള്ളടക്കം ഭേദഗതികളോടെ ഫ്‌ളവേഴ്‌സ് ടി.വി ആര്യയ്ക്ക് പരിണയം എന്ന പേരിൽ ചിത്രീകരിച്ചു.ഇവിടെയും സമാന അനുഭവം. യുവജനങ്ങൾക്കു ആവേശമായി ആര്യ എന്ന ജംഷാദിന്റെ മുന്നേറ്റം .ഈ റിയാലിറ്റി ഷോ ദുരൂഹ ഉദ്ദേശങ്ങളോടെ തുടങ്ങിയതെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു. സീരിയൽ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് അന്വേഷണം ആവശ്യപ്പട്ട് സംഘടനകൾ ഇപ്പോൾ രംഗത്തു വന്നിരിക്കയാണ്. .
റിയാലിറ്റി ഷോയുടെ മറവിൽ ലവ് ജിഹാദെന്ന് ആരോപണം ?
റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന പെൺകുട്ടികളുടെ വിവരങ്ങളും ഫോൺ നമ്പറും ശേഖരിച്ച ശേഷം ഇവരെ ബന്ധപ്പെടാനുള്ള നീക്കങ്ങൾ നടത്തുമെന്നാണ് ഇപ്പോൾ പരാതിക്കാരി കുറ്റപ്പെടുത്തുന്നത്.പെൺകുട്ടികൾക്ക് വിവാഹ വാഗ്ദാനം ചെയ്തു ആര്യ അഥവാ ജംഷാദ് ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുമെന്ന് പരാതിയിൽ കുറ്റപ്പെടുത്തുന്നു.ആര്യയ്ക്ക് വേണ്ടി മാനേജർ മുഹമ്മദ് അർമാനാകും പെൺകുട്ടികളെ ബന്ധപ്പെടുക പണവും മാനവും നഷ്ടപ്പെട്ട പലരും പുറത്തു പറയാതെ എല്ലാം ഉള്ളിൽ ഒതുക്കയാണ് പതിവെന്നാണ് ആക്ഷേപം. ആര്യയുടെ യഥാർത്ഥ പേര് ജംഷാദ് എന്നാണെന്നു പോലും വെളിപ്പെടുത്താതെയാണ് പലരെയും ബന്ധപ്പെടുന്നത്.ഇതാണ് ലവ് ജിഹാദ് ആരോപണം ആര്യയ്ക്ക് നേരെ ഉയരാൻ കാരണമായിട്ടുള്ളത്... ജംഷാദ് എന്തിനാണ് ആര്യ എന്ന പേര് സ്വീകരിച്ചത്?: ഇയാളുടെ സഹോദരൻ ഷാഹിർ 'സത്യയെ'ന്ന ഹൈന്ദവ പേരിലുമാണ് അറിയപ്പെടുന്നത്. മിക്ക പെൺകുട്ടികളും ആര്യ ഒരു ഹിന്ദു വിശ്വാസിയായ നടനെന്നാണ് വിശ്വസിച്ചിരുന്നത്.ഹൈന്ദവ സംസ്കാരത്തിൽ ശ്രേഷ്ടമായ പേരുകളാണ് കടുത്ത ഇസ്ലാം മത വിശ്വാസികളായ ഇരുവരും സ്വീകരിച്ചിട്ടുള്ളത്- ഇക്കാര്യത്തിൽ അന്വേഷണം വേണം-ഹിന്ദു സംഘടനകൾ ആവശ്യപ്പെടുന്നു.
`ആര്യയ്ക്ക് പരിണയം' -റിയാലിറ്റി ഷോയ്ക്ക് ഹിഡ്ഡൻ അജണ്ട? സീരിയലിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ഭാർഗ്ഗവറാം
തമിഴ് ചലച്ചിത്രമേഖലയിൽ "ആര്യ" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരുകാരൻ 'ജംഷാദും' 'സത്യ' എന്ന പേരിൽ അറിയപ്പെടുന്ന ഇയാളുടെ സഹോദരൻ 'ഷാഹിറും' സിനിമാ പ്രേക്ഷകരായഏവർക്കും പരിചിതരായ വ്യക്തിത്വങ്ങളാണ്.അതിലുപരി കേരളത്തിലെ ഒരു പ്രമുഖ ചാനൽ ആര്യയെന്ന ജംഷാദിനെ കല്യാണം കഴിപ്പിക്കാൻ എന്നും പറഞ്ഞുകൊണ്ട് അല്പം പോലും ഉളുപ്പും വിവേകവും തൊട്ടു തീണ്ടാത്ത ഒരു റിയാലിറ്റി ഷോയും നടത്തി.
സ്ത്രീത്വത്തെ പരസ്യാവഹേളനം നടത്തിയ ഈ പരിപാടിയെപ്രതി, പ്രതികരിക്കാൻ എണ്ണം പറഞ്ഞ മഹിളാമണികളെ ഒന്നും അന്ന് വെളിച്ചത്തു കണ്ടില്ലായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടുന്ന വസ്തുതയാണ്. ഈ പരിപാടിയ്ക്കൊരു ഹിഡൻ അജണ്ടയുണ്ട് എന്നും ചില നിക്ഷിപ്‌തതാൽപര്യങ്ങൾക്ക് സാധൂകരണം നൽകാനുള്ള ആസൂത്രിതനീക്കം ആണ് റിയാലിറ്റി ഷോയിലൂടെ നടക്കുന്നത് എന്നും അന്ന് പറഞ്ഞവർ ഒക്കെ പതിവ്പോലെ വർഗീയവാദികൾ ആയി ചിത്രീകരിക്കപ്പെട്ടു. -ഭാർഗ്ഗവ റാം ആരോപിച്ചു.
ആര്യയെക്കുറിച്ചു ഇപ്പോൾ കുറച്ചുകാലമായി പുറത്തുവരുന്ന വാർത്തകൾ അന്ന് റിയാലിറ്റി ഷോയെ വിമർശിച്ചവരുടെ വാക്കുകളെ ശരിവെക്കുന്നതാണ്.സ്ത്രീത്വത്തെ അപമാനിക്കൽ, ചൂഷണം ചെയ്യൽ, വിശ്വാസവഞ്ചന, ലവ് ജിഹാദിനുള്ള നീക്കം, സാമ്പത്തിക തട്ടിപ്പ്, വധഭീഷണി തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ ആണ് ആര്യയുടെയും കൂട്ടാളികളുടെയും പേരിൽ ഉള്ളത്. ഇക്കാര്യങ്ങൾ തെളിയിക്കുന്ന നൂറുകണക്കിന് ഫോൺ രേഖകളും ഡിജിറ്റൽ തെളിവുകളും ആണ് അന്വേഷണസംഘങ്ങൾക്കും കോടതിയിലും ഹാജരാക്കപ്പെട്ടത്. വിവാഹവാഗ്ദാനം നൽകി 70.50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ജർമനിയിൽ താമസിക്കുന്ന ഇന്ത്യൻ യുവതി നൽകിയ പരാതിയിലെ നടപടിക്രമങ്ങളെ തുടർന്നാണ് വിവാഹത്തട്ടിപ്പുകളുടെയും ഗൂഢാലോചനയുടെയും ചുരുളുകൾ അഴിയുന്നത്.
ഈ കേസിൽ ജംഷാദിന്റെ മാനേജരുടെ ജാമ്യാപേക്ഷ ചെന്നൈ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ചില മാധ്യമങ്ങൾ എങ്കിലും ഒറ്റപ്പെട്ട റിപോർട്ടിങിന് തയ്യാറായത്. കേരളത്തിലെ മാധ്യമങ്ങളുടെ പ്രകടമായ 'പക്ഷപാതിത്വ'ത്തിനും അജണ്ടകൾക്കും മറ്റൊരു തെളിവുകൂടിയാണ് ഈ വാർത്തയുടെ തമസ്കരണം. റിയാലിറ്റി ഷോയിൽ പങ്കെടുത്തവരെ പലതരത്തിൽ ദുരുപയോഗപ്പെടുത്തുവാൻ ശ്രമമുണ്ടായി എന്ന പരാതി ഉയർന്നിരിക്കേ 'ആര്യയ്ക്ക് പരിണയം' പരിപാടിയുടെ ഉത്സാഹികളിലേക്കും അന്വേഷണം കടന്നുചെല്ലേണ്ടതുണ്ട്. ഹിന്ദു മുന്നണി നേതാവ് ആവശ്യപ്പെട്ടു. സാംസ്കാരികാപചയത്തിന്റെ മുഖമുദ്രയായി ഒരു സിനിമാനടന്റെ വിവാഹാലോചനാ ആവശ്യത്തെ കേരളമണ്ണിൽ ആഘോഷിക്കുവാൻ നടത്തിയ നീക്കം ദുരൂഹമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
-