Thursday, December 26, 2024 10:05 PM
Yesnews Logo
Home News

സർവ്വകലാശാല  അധ്യാപകനുള്ള എംപിമാരുടെ പിന്തുണ സത്യപ്രതിജ്ഞാ ലംഘനം;ലോകസഭാ സ്പീക്കർക്ക് പരാതി

സ്വന്തം ലേഖകന്‍ . May 24, 2021
kasargod-central-university-teacher-gilbert-sebastian-support-shashi-tharoor-loka-sabha-speaker
News

സിലബസ്സിനും പാഠ്യപദ്ധതിക്കും പുറത്ത് രാഷ്ട്രീയം കുത്തി നിറച്ച് സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്ത സർവ്വകലാശാല അധ്യാപകൻ ഗിൽബെർട്ട് സെബാസ്റ്റിയനെ പിന്തുണച്ചു കൊണ്ട് രംഗത്ത്  വന്ന പാർലമെൻ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്ന്  കാണിച്ച് വിദ്യാഭ്യാസ സംരക്ഷണ സമിതിയും കേന്ദ്ര വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം എ.വിനോദും ലോകസഭാ സ്പീക്കർക്ക് പരാതി നൽകി. 
    
രാജ്യത്ത് നിലനിൽക്കുന്ന ഭരണകൂടം ഫാസിസ്റ്റ് ഭരണമാണെന്നും അതിനെതിരെ ന്യൂനപക്ഷങ്ങളുടെ സഹകരണത്തോടെ സായുധവിപ്ലവത്തിന് ശ്രമിക്കണമെന്നും വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തതിൻ്റെ പേരിൽ അന്വേഷണം നേരിടുന്ന അദ്ധ്യാപകനെ പിൻതുണച്ച് കോൺഗ്രസ് എംപിമാരായ ശശി തരൂരും രാജ് മോഹൻ ഉണ്ണിത്താനും രംഗത്ത് വന്നിരുന്നു. ഇത് ഭരണഘടനയുടെ 99-ാം അനുച്ഛേദത്തിൻ്റെ നഗ്നമായ ലംഘനമാണെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. കഥ അറിയാതെ ആട്ടം കാണന്ന വരെ പോലെയായി മുൻ മന്ത്രിയും ഭരണഘടന വിദഗ്ധനുമായ ശശി തരൂരിൻ്റെ നടപടി. -അവർ കൂറ്റപെടുത്തി.

പഠനത്തിൻ്റെയോ ഗവേഷണത്തിൻ്റെയോ പിൻബലത്തോടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെ ആധാരമാക്കി മാത്രമേ പഠന ഭാഗമായി വിഷയങ്ങൾ ക്ലാസിൽ അവതരിപ്പിക്കാൻ കഴിയുകയുള്ളു. സ്വതന്ത്രവും യുക്തിസഹവുമായ സംവാദത്തിൻ്റെ രൂപത്തിലും വിഷയങ്ങൾ അവതരിപ്പിക്കാം. അതിനും ഗവേഷണ പിൻബലം വേണം. ഇവിടെ അധ്യാപകൻ തൻ്റെ രാഷ്ട്രീയ നിലപാടുകൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അത് അധ്യാപകൻ്റെയോ സർവ്വകലാശാലയുടെയോ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെയും പരിധിയിൽ വരില്ല.
    
ജനാധിപത്യ വോട്ടെടുപ്പ് സംവിധാനത്തെ മാറ്റി ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ സായുധം കലാപം നടത്തി ഇന്നത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനത്തെ മാറ്റണം എന്ന അഭിപ്രായമാണോ ഗിൽബെർട്      സെബാസ്റ്റ്യൻ എന്ന അധ്യാപകന്റെ       നിലപാടിനെ പിന്തുണക്കുന്ന പാർലമെൻ്റ് അംഗങ്ങൾക്ക് ഉള്ളത് എന്ന് അവർ പൊതുജനങ്ങളോടെ തുറന്നു പറയണം. 

ഭാരതം ഒരു ഫാസിസ്റ്റ് രാജ്യമാണ് എന്ന അക്ഷേപം മോദി സർക്കാറിനെയല്ല, ഭരണഘടനയെയാണ് അവഹേളിക്കുന്നത്. ലോകത്തിലെ ഫാസിസ്റ്റ് ഭരണകൂടങ്ങൾ നടത്തിയ മനുഷ്യ കുരുതികൾ സ്വതന്ത്ര്യ ഭാരതത്തിലെ ഏതെങ്കിലും ഭരണാധികാരി നടത്തിയിട്ടുണ്ടോ? വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പഠിപ്പിച്ചാൽ വിദ്യാർത്ഥികളിൽ തെറ്റായ ധാരണയാണ് ഉണ്ടാവുക. അധ്യാപകൻ്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് ആവലാതിയുണ്ടെങ്കിൽ പത്രത്തിൽ ലേഖനമെഴുതിയതിൻ്റെ പേരിൽ അന്വേഷണം നേരിടുന്ന കോഴിക്കോട് സർവ്വകലാശാല അധ്യാപകനെയാണ് ഇവർ പിന്തുണക്കേണ്ടത്.

Write a comment
News Category