സംഘപരിവാർ സംഘടനകളെ ആക്ഷേപിക്കുന്നതിനു ഇടതു മുന്നണിക്കാർ ഉപയോഗിച്ചിരുന്ന ചാണകവും ഗോമൂത്രവും അവർക്കു തന്നെ പാരയാകുന്നു. പിണറായി സർക്കാരിന്റെ സ്വന്തം കമ്പനിയായ ഔഷധി രൂപപ്പെടുത്തിയ പഞ്ച ഗവ്യഘൃതം മാർക്കറ്റിൽ ജനപ്രിയമാകുകയാണ്. ഓർമ്മ ശക്തിയും ഏകാഗ്രതയും വർധിപ്പിക്കാൻ ഉപയോഗിക്കാവുന്ന മികച്ച ഔഷധമാണ് ഇതെന്ന് സംസ്ഥാന സർക്കാരിന്റെ സ്വന്തം കമ്പനി തന്നെ പ്രചരിപ്പിക്കയാണ്.
സംഘികളുടെ ഗോമാതാ പ്രണയത്തെയും ആരാധനയെയും പരിഹസിക്കാൻ ഇടതു-കമ്മ്യൂണിസ്റ്റു അനുഭാവികളും പ്രവർത്തകരും നിരന്തരം ഉപയോഗിക്കുന്ന പരിഹാസ വാക്കുകളാണ് ഗോമൂത്രവും ചാണകവും. സംഘ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരെ വിളിക്കുന്നത് തന്നെ ചാണകമെന്നാണ്. ഇപ്പോഴിതാ രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൊതു മേഖല സ്ഥാപനം അതെ ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഔഷധ മൂല്യം അംഗീകരിച്ചു മരുന്ന് വിപണിയിൽ എത്തിച്ചിരിക്കുകയാണ്.ഗോമാതാവിനെ പരിഹസിച്ചവർ തന്നെ ഇപ്പോഴതിനെ വാഴ്ത്തുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.
മരുന്ന് നിർമ്മിച്ചത് പിണറായിയുടെ സ്വന്തം കമ്പനി ഔഷധി
സംസ്ഥാന സർക്കാർ സ്ഥാപനമായ ഔഷധി പശുവിൻ ചാണകവും ഗോമൂത്രവും ചേർത്ത് ഉണ്ടാക്കിയ മരുന്നിന് ദിവ്യ ഗുണങ്ങൾ ഉണ്ടെന്നു വ്യക്തമാക്കിയതോടെ കമ്മ്യൂണിസ്റ്റു സഖാക്കൾ ഇതുവരെ പരിഹസിച്ചതൊക്കെയും വെറുതെയായി.മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം വൻ ജനപ്രിയ ബ്രാൻഡായി പഞ്ചഗവ്യഘൃതം മാറി കഴിഞ്ഞു. മലയാളികൾക്ക് അത്ര സ്വീകാര്യമായി കഴിഞ്ഞു പശുവിൻ ചാണകവും ഗോമൂത്രവുംചേർന്ന് ഈ ഔഷധം.ആളുകൾ ഈ മരുന്ന് വാങ്ങി കഴിക്കാൻ ക്യൂ നിൽക്കയാണ്..
ഗോമാതാവിനെ വന്ദിച്ച് പഞ്ചഗവ്യഘൃതം ഔഷധം
ഗോമാതാവുമായി ബന്ധപ്പട്ട അഞ്ചു ചേരുവകളാണ് ഈ ഔഷധത്തിൽ അടങ്ങിട്ടുള്ളത്. പശുവിൻ ചാണകം, ഗോമൂത്രം,പശുവിൻ പാൽ,പശുവിൻ നെയ്യ് ഇനി ചേരുവകൾ ചേർത്താണ് ദിവ്യ ഔഷധം തയാറാക്കുന്നത്.ഓർമ്മ വർധനവ്, മാനസിക രോഗങ്ങൾ , , മഞ്ഞപിത്തം, അപസ്മാരം തുടങ്ങിയ രോഗങ്ങൾ എന്നിവയ്ക്കു ഈ മരുന്ന് സവിശേഷമാണെന്ന് ഔഷധി അവകാശപ്പെടുന്നു. എല്ലാ ദിവസവും ഭക്ഷണത്തിനു മുൻപ് 10 മുതൽ 20 മില്ലി വരെ കഴിക്കാനാണ് കമ്പനി നിർദേശിക്കുന്നത്.
ഗോമൂത്രവും പശുവിൻ ചാണകവും ; ഗുണം പറഞ്ഞപ്പോൾ പരിഹസിച്ചു; ഇപ്പോൾ അംഗീകരിച്ചു; ഇടതു നയം മാറ്റം റോക്കറ്റ് വേഗത്തിൽ
ആയുർവേദത്തിൽ പശുവിൻ ചാണകത്തിന്റെയും ഗോമൂത്രത്തിന്റയും ഗുണങ്ങൾ പരാമർശിക്കുന്നുണ്ട്. ഇക്കാര്യം പരാമർശിയ്ക്കുമ്പോഴാണ് സംഘ് സംഘടനയിലെ പ്രവർത്തകരെ നിഷ്ടൂരം കമ്മ്യൂണിസ്റ്റു അനുഭാവികൾ പരിഹസിച്ചു കൊണ്ടിരുന്നത്.ഇതേ കമ്മ്യൂണിസ്റ്റു അനുഭാവികളുടെ നേതാവ് നയിക്കുന്ന പൊതു മേഖല സ്ഥാപനം തന്നെ ഗോമാതാവിനെ അംഗീകരിച്ചു ഔഷധം ഇറക്കിയതോടെ ചാണക-ഗോമൂത്ര പരിഹാസക്കാരുടെ നടുവൊടിഞ്ഞു.