Thursday, November 21, 2024 11:56 AM
Yesnews Logo
Home News

മിയസാക്കി മാങ്ങ : ഒരു കിലോയ്ക്കു വില 2 .70 ലക്ഷം രൂപ

Som Solanki . Jun 17, 2021
miyazaki-mangoes-japan-india
News

ഒരു കിലോ മാങ്ങയുടെ വില ഏതാണ്ട് രണ്ടേമുക്കാൽ ലക്ഷം രൂപ..ജപ്പാനിലെ മിയസാക്കി മേഖലയിൽ വളരുന്ന അതെ പേരിൽ തന്നെയുള്ള മാങ്ങയുടെ  വിലയാണിത്. സാധാരണ മാങ്ങയിൽ നിന്ന്  വ്യത്യസ്തമാണ് കാഴ്ചയിലും നിറത്തിലുമെല്ലാം മിയസാക്കി മാങ്ങകൾ. ജപ്പാനിലെ മിയസാക്കിയിലാണ് ഈ മാങ്ങകൾ  ഉല്പാദിപ്പിയ്ക്കുന്നതു . ഈ മേഖലയിൽ വ്യാപകമായി ഇവ കൃഷി ചെയ്യപ്പെടുന്നു . അങ്ങേയറ്റം ശ്രദ്ധാപൂർവമായ പരിചരണം ആവശ്യമുള്ളതുകൊണ്ടു കൂടിയാവാം ഇതിനു ഇത്രയേറെ വിലയെന്നാണ് കരുതുന്നത്.

ദിനോസർ മുട്ടയുടെ ആകൃതി തോന്നിയ്ക്കുന്ന മാങ്ങയ്ക്ക്  350  ഗ്രാം ഭാരം വരും . വിളഞ്ഞു പാകമായാൽ വയലറ്റ് നിറം മാറി പവിഴ ചുവപ്പാകും . സാധാരണ മാങ്ങകളെക്കാൾ 15  ശതമാനത്തിലധികം  മധുരം കൂടുതലുണ്ട് മിയസാക്കി മാങ്ങയ്ക്ക് .ഏപ്രിൽ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിലാണ് ഇവ മൂത്തു പാകമാകുന്നത്.സൂര്യന്റെ മുട്ടകൾ എന്ന വിശേഷണവും ജപ്പാനിൽ ഇവയ്ക്കുണ്ട് .

മധ്യപ്രദേശിലെ ജബൽപൂരിൽ റാണി - സങ്കല്പ് പരിഹർ   ദമ്പതികളുടെ മാന്തോപ്പിൽ യാദൃശ്ചികമായി  ഇത്തരത്തിൽ പെട്ട രണ്ടു മാവുകൾ കായ്ച്ചതിനെ തുടർന്ന് അവർ കാവലിന് നായ്ക്കളെയും സെക്യൂരിറ്റി ഗാർഡുകളെയും നിർത്തിയിരിക്കുയാണ് . ട്രെയിനിൽ യാത്ര ചെയ്യവേ ആരോ നൽകിയ രണ്ടു മാവിൻ തൈകൾ സാധാരണ മാവുകൾ പോലെ തന്നെ നാട്ടു വളർത്തിയതാണിവർ . എന്നാൽ മാവു കായ്ച്ചതോടെയാണ് ഇവർ തന്നെ ഞെട്ടിയത് . ഒടുവിൽ അന്വേഷണങ്ങൾക്കൊടുവിലാണ്  ഇത് മിയസാക്കി മാങ്ങയാണെന്നു കണ്ടെത്തിയത് . അതോടെ കാവലും ഏർപ്പെടുത്തേണ്ടി വന്നു . മധ്യപ്രദേശ് ഹോർട്ടികൾച്ചർ വിഭാഗം മാങ്ങയെ ക്കുറിച്ചും അത് ഇന്ത്യയിൽ `വിജയിയ്ക്കുമോ  എന്നുമുള്ള പഠനങ്ങൾ തുടങ്ങിയിട്ടുണ്ട് .

 

Write a comment
News Category