Thursday, November 21, 2024 02:57 PM
Yesnews Logo
Home News

പത്തനാപുരം ആയുധ പരിശീലനം;പോപ്പുലർ ഫ്രണ്ടിന് കവചമൊരുക്കി എസ് .ഡി.പി ഐ യും, സി.പി.എമ്മും ?

Arjun Marthandan . Jun 18, 2021
pathanapuram-training-camp-sdpi-cpim-cover-up
News

പത്തനാപുരം ആയുധപരിശീലന ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. പോപ്പുലർ ഫ്രണ്ട് നേതൃത്വം കൊടുത്ത ആയുധ പരിശീലന ക്യാമ്പിനെ കുറിച്ച പ്രാദേശിക തലത്തിൽ ചർച്ച ആയപ്പോൾ അത് പുറം ലോകമറിയാതെ മറച്ചു വെക്കാൻ ശ്രമിച്ചത് പ്രാദേശിക സി.പി.എം നേതാക്കളും അവരെ പിന്തുണച്ച എസ്.ഡി.പി.ഐ നേതാക്കളുമാണ്. പ്രദേശത്തെ ജനങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ചു് പ്രാദേശിക തലത്തിൽ  നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ  സംഭവം പുറം ലോകമറിയാതിരിക്കാനും വർത്തയാകാതിരിക്കാനും ഗൂഡ  ശ്രമങ്ങൾ നടന്നിട്ടുണ്ട്.പത്തനാപുരത്ത്  എത്തിയ രാജ്യ ദ്രോഹികളെ സംരക്ഷിക്കാൻ പ്രാദേശിക തലത്തിൽ  കവചമൊരുങ്ങിയിട്ടുണ്ട്. 

ആയുധ പരിശീലനം നടന്ന മേഖല ഉൾപ്പെടുന്ന പഞ്ചായത്ത് വാർഡ് മെമ്പർ തന്നെ എസ്.ഡി.പി.ഐ കാരനാണ്.പ്രദേശത്തു ഭൂരിപക്ഷമുള്ള മുസ്‌ലിം  സമുദായത്തിലെ ഒരാൾ പോലും പ്രദേശത്തു നടന്ന ആയുധ ക്യാമ്പിനെ കുറിച്ച ഒറ്റയക്ഷരം  ആരോടും പറഞ്ഞില്ല എന്ന് നാട്ടുകാർ പറയുന്നു. അപരിചിതർ പ്രദേശത്തു കറങ്ങി നടന്നത് മറ്റിടങ്ങളിൽ ചർച്ച ആയപ്പോൾ 
പ്രാദേശികതലത്തിൽ ആർക്കും ഒന്നുമറിയാത്ത പോലെയായിരുന്നു. പകരം മത  സൗഹാർദ്ദവുംസമാധാനവും തകർക്കാനുള്ള   വർഗീയ പ്രചരണമെന്ന  ആരോപണമാണ് ഉയർന്നത്.

ഏതൊരു  ഭീകരവാദ പ്രവർത്തനത്തിനും പ്രാദേശിക പിന്തുണയില്ലെങ്കിൽ നടക്കില്ലെന്നത്   പൊതു തത്വമാണ്.. ചിതൽവെട്ടിയിൽ നിന്ന് യാതൊരു മുന്നറിയിപ്പോ എതിർപ്പോ ഉണ്ടായില്ല എന്നത് ശ്രദ്ധേയം. വിഷയം ചര്ച്ചയാക്കിയ ബി.ജെ.പി പ്രവർത്തകരെ കേസിൽ പെടുത്താനും അവരുടെ മുന്നറിയിപ്പുകൾ സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമങ്ങളെന്നുമാണ് സി.പി.,എം നേതാക്കൾ ആദ്യ ഘട്ടങ്ങളിൽ ശ്രമിച്ചത്. ആൾബലം കുറഞ്ഞ ബി.ജെ.പി ക്കാരെ ഭയപ്പെടുത്തി പിന്നോക്കം പായിക്കാൻ നടന്നത് തന്ത്രപരമായ ഗൂഢാലോചനയാണ്.

ആയുധ പരിശീലന ക്യാമ്പിനെ കുറിച്ച രാജ്യം ചർച്ച ചെയ്തു തുടങ്ങിയതോടെ സി.പി.എം കാർ മൗനത്തിലാണ്. ചിതൽവെട്ടി-പാടം മേഖലയിൽ ഹിന്ദി സംസാരിക്കുന്നവരും തമിഴ്നാട്ടുകാരുടെയും അസാധാരണമായ  സാന്നിധ്യം വർഷങ്ങൾക്കു മുൻപേ നാട്ടുകാരിൽ ചിലരും കശുവണ്ടി തോട്ട  തൊഴിലകളും ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു നീക്കമോ അന്വേഷണമോ നടന്നില്ല.വാഗമണ്ണിലും സമാന സ്ഥിതിവിശേഷമാണ് ഉണ്ടായത്. സിമി പ്രവർത്തകർ മധ്യപ്രദേശിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമൊക്കെ വന്നിട്ടും നാട്ടിൽ അത് ചർച്ച ആയില്ല. പത്തനാപുരത്തും സമാന സാഹചര്യം കാണുന്നുവെന്നത് സുരക്ഷ ഏജൻസികൾ പരിശോധിക്കുന്നുണ്ട്...പ്രാദേശിക തലത്തിൽ ഇവർക്ക് ലഭിച്ച പിന്തുണ ആരൊക്കെ എവിടെ നിന്നൊക്കെ എന്ന കാര്യങ്ങളിൽ  കൂടുതൽ അന്വേഷണമുണ്ടാകും.

എസ്.ഡി.പി.ഐ നേതാക്കളുടെ നീക്കങ്ങൾ   സംശയ മുനയിൽ; പരിശോധന തുടരുന്നു 

എസ്.ഡി.പി.ഐ പ്രാദേശിക നേതാക്കളുടെ പെരുമാറ്റവും സംശയ ദൃഷ്ടിയിലാണ്. പ്രദേശത്തു കഴിഞ്ഞ ദിവസം നടന്ന റെയ്ഡ് തടസ്സപെടുത്താനും പ്രതിഷേധിക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ അവരുടെ ഭാഗത്തു നിന്നുണ്ടായതായി   നാട്ടുകാർ പറയുന്നു.പ്രദേശത്തെ മുഴുവൻ അപമാനിക്കാനാണ്  പോലീസ് ശ്രമിക്കുന്നതെന്ന് വിചിത്രവാദമാണ് 
പ്രാദേശിക തലത്തിൽ നിന്ന് ഉയർന്നത്. റെയ്ഡിൽ  പിടിച്ചെടുത്ത സാമഗ്രികൾ കൊണ്ട് പോകുന്നത്  എസ്.ഡി.പി.ഐ നേതാക്കൾ തടഞ്ഞിരുന്നു..അന്വേഷണ സംഘത്തെ തടയാൻ ചിതൽവെട്ടി വാർഡ് മെമ്പർ മുന്നിൽ  തന്നെ ഉണ്ടായിരുന്നു. -ഒരു നാട്ടുകാരൻ പറഞ്ഞു.

തമിഴ്നാട്   ക്യു ബ്രാഞ്ച്  സംഘം പ്രദേശവാസികളുടെ സഹായം തേടി 

മഥുര ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് കാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട്  ക്യു ബ്രാഞ്ച് കേരള പൊലീസിന് മുന്നറിയിപ്പ് നൽകിയിട്ടും നടപടി ഉണ്ടാകാത്ത  സാഹചര്യത്തിലാണ് അവർ പത്തനാപുരത്ത്  രഹസ്യമായെത്തി ആയുധ പരിശീലനം നടന്ന മേഖല സന്ദർശിച്ചത്. പ്രദേശത്തെ വിശ്വസ്തരായ ചിലരുടെ സഹായത്തോടെ മേഖല സന്ദർശിച്ചു തമിഴ്നാട് സംഘം മടങ്ങിയിട്ടും കേരള പൊലീസിന് നേരം വെളുത്തില്ല. 

തമിഴ്നാട് പോലീസിന്റെ വരവും പരിശോധനയും  നാട്ടിൽ പാട്ടായപ്പോൾ  സി.പി.എം എസ്.ഡി.പി.ഐ നേതാക്കൾ മത  സൗഹാർദ്ദം തകരുന്നുവെന്നു ആരോപിച്ചു രംഗത്തു വന്നു..മുസ്ലീങ്ങൾക്ക്  ആൾബലം കൂടുതലുള്ള മേഖലകൾ ആയതു കൊണ്ട് തമിഴ്നാട് പോലീസിന്റെ വരവിനെ കുറിച്ചുള്ള ചർച്ചകൾക്ക്  വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. ഇപ്പോൾ രാജ്യം മുഴുവൻ പത്തനാപുരത്തെ പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലനം ചർച്ച ചെയ്യുമ്പോൾ പ്രദേശവാസികളായ മത സൗഹാർദക്കാർ  മൗനത്തിലാണ്. 

ആയുധപരിശീലനം നടന്ന മേഖല പോലീസ് അടച്ചു; ഉൾവനത്തിൽ പരിശോധന തുടരുന്നു.

ആയുധ പരിശീലനം നടന്ന വന  മേഖല പോലീസ് അടച്ചു. പൊതു ജനങ്ങൾക്കോ സമീപത്തുള്ള കശുവണ്ടി തോട്ടങ്ങളിൽ ജോലിയെടുക്കുന്നവരെയോ ആരെയും  പോലീസ് കയറ്റി വിടുന്നില്ല.  സ്ഥലം  സന്ദർശിക്കാൻ എത്തിയ മുതിർന്ന ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ആയുധ പരിശീലനം നടന്ന ഉൾവനത്തിൽ അടുത്തുള്ള മലഞ്ചെരുവുകൾക്ക് സമീപത്തേക്ക് ആരും  പോകാതിരിക്കാൻ പോലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

Write a comment
News Category