പൊതുമേഖല സ്ഥാപനമായ എൻ.ടി.പി.സി യുടെ ലാഭം 258 ശതമാനം ഉയർന്നു.മാർച്ച് 31 നു അവസാനിച്ച പാദത്തിൽ കമ്പനി 4479 കോടി രൂപയാണ് ലാഭമുണ്ടാക്കിയത്.കഴിഞ്ഞ വര്ഷം ഇത് 1252 കോടിയായിരുന്നു.എൻ.ടി.പി.സി യുടെ വരുമാനത്തിൽ ചെറിയ കുറവ് വന്നിട്ടുണ്ട്. 2 .5 ശതമാനം വരുമാനമാണ് കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ചു കുറഞ്ഞത്. 27247 കോടി വരുമാനമുണ്ടായ കമ്പനി ഇത്തവണ 26567 കോടിയുടെ വരുമാനമാണ് ഉണ്ടാക്കിയത്.
കമ്പനിയുടെ ഓഹരി ഉടമകൾക്ക് ഓഹരി ഒന്നിന് 3 .15 രൂപ ഡിവിഡന്റ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.എ.ജി.എം യോഗത്തിനു ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും.നേരത്തെ കമ്പനി ഇടക്കാല ഡിവിഡണ്ടായി 3 രൂപ ഷെയറൊന്നിന് നൽകിയിരുന്നു.
വൈദ്യുതി ഉൽപ്പാദനത്തിൽ നിന്നാണ് കമ്പനി കൂടുതലും ലാഭമുണ്ടാക്കിയിട്ടുള്ളത്.26418 കോടി രൂപ ഉൽപ്പാദനത്തിൽ നിന്ന് ലഭിച്ചപ്പോൾ മറ്റു മേഖലകളിൽ നിന്ന് 1446 കോടിയുടെ വരുമാനം ലഭിച്ചു.