യു,പി യിലെ പൂർവാഞ്ചൽ മേഖലയുടെ നെല്ലറയാണ് ചന്ദോലി. ഇവിടത്തെ കർഷകർ ഏറെയും കരിമ്പ് കര്ഷകരായിരുന്നു. എന്നാൽ കരിമ്പ് കൃഷിയേക്കാൾ ലാഭകരമായ നെൽക്കൃഷിയിലേക്ക് ഇവർ തിരിഞ്ഞതോടെ ഛന്ദോലിയുടെ ഭാഗ്യവും തെളിഞ്ഞു തുടങ്ങി. സാധാരണ നെല്ലല്ല ഇവർ കൃഷി ചെയ്യുന്നത്. അതി വിശിഷ്ടമായ കറുത്ത അരി തരുന്ന ഒരു പ്രത്യക തരം നെൽകൃഷി ആരംഭിച്ചതോടെയാണ് ഛന്ദോലിക്കാരുടെ ഭാഗ്യം തെളിഞ്ഞിരിക്കുന്നത് .മണിപ്പൂരിൽ മാത്രം കൃഷി ചെയ്തിരുന്ന ചാക് ഹയോ എന്ന് സവിശേഷ നെല്ലിനമാണ് ഛന്ദോലിക്കാർ കൃഷി ചെയ്തു തുടങ്ങിയത്. കറുത്ത അരി തരുന്ന നെല്ലിന് കിലോക്ക് 85 രൂപ ലഭിക്കും. സാധാരണ നെല്ലിന് കേവലം 19 ലഭിക്കുന്നിടത്താണ് കറുത്ത നെല്ലിനത്തിന് ആകര്ഷകമായ വില ലഭിക്കുന്നത്.
ന്യൂസ്‌ലാൻ, ഓസ്‌ട്രേലിയ, ഖത്തർ, ഒമാൻ, യു.കെ തുടങ്ങിയ രാജ്യക്കാർക്ക് ഏറെ പ്രിയമുള്ളതാണ് കറുത്ത അരി. രോഗപ്രതിരോധ ശേഷിയുള്ള കറുത്ത നെല്ലിനത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന കറുത്ത അരി പ്രമേഹത്തിനു അത്യുത്തമമാണ്. പ്രമേഹം വരുന്നത് തടയാൻ കാലങ്ങളായി ചൈനക്കാരും മണിപ്പൂരികളും കറുത്ത അരിയാണ് ഭക്ഷിച്ചു കൊണ്ടിരുന്നത്.. കാൻസർ തടയുന്നതിനും ഈ അരി ഉത്തമമെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതോടെ കറുത്ത അരി പൊന്നും വിലക്ക് വാങ്ങാൻ വിദേശ വിപണിയിൽ തിരക്കായി.ന്യൂസ്‌ലാൻഡും ആസ്ട്രേലിയയും ഖത്തറും ഛന്ദോലിക്കാരുടെ അരി വാങ്ങുന്ന രാജ്യങ്ങളാണ്.
മണിപ്പൂരുകാർ പ്രാദേശിക ഉപയോഗത്തിനായി ഉൽപ്പാദിപ്പിച്ചിരുന്ന കറുത്ത അരി വാണിജ്യടിസ്ഥാനത്തിൽ യു.പി യിൽ ഉൽപ്പാദനം തുടങ്ങാൻ പ്രോത്സാഹനം ചെയ്തത് യോഗി സർക്കാരാണ്. പ്രധാനമന്ത്രിയുടെ ആസ്പിരേഷൻ ഡിസ്ട്രിക്ട്പദ്ധതി പ്രകാരം ചന്ദോലി ഇന്ത്യയിലെ മികച്ച ജില്ലയായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. വികസനത്തിൽ ജില്ലയെ മുന്നിലെത്തിച്ചത് ചന്ദോലിയെ നെൽകൃഷിക്കാരാണ്. കറുത്ത അരി കയറ്റുമതി തുടങ്ങിയതോടെ കൃഷിക്കാരുടെ ജീവിത നിലവാരവും ഉയർന്നു.
നേരത്തെ 1500 ഹെക്ടർ സ്ഥലത്താണ് കറുത്ത അരി തരുന്ന നെൽകൃഷി നടത്തിയിരുന്നത്.രണ്ടു വർഷങ്ങൾക്കു ശേഷം ഇപ്പോൾ 6500 ഹെക്ടർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാൻ സാധിച്ചു. തീർത്തും ജൈവപരമായ ഉൽപ്പാദിപ്പിക്കണമെന്നുള്ളത് കൊണ്ട് കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാനും സാധിക്കുന്നുണ്ട്. കരിമ്പ് കൃഷിയിൽ നിന്ന് കൂടുതൽ ആളുകൾ ഇപ്പോൾ കറുത്ത അരി ഉണ്ടാക്കാനായി മുന്നോട്ടു വന്നു കൊണ്ടിരിക്കയാണ്.
ചന്ദോലി മോഡൽ കേരളത്തിലുമാകാം
കേരളത്തിൽ നെൽകൃഷിക്ക് പേര് കേട്ട വയനാട് , പാലക്കാട് തൃശൂർ ജില്ലകൾക്ക് കറുത്ത അരി ഉൽപ്പാദിപ്പിക്കാവുന്നതാണ്. ജൈവമാതൃകയിൽ കൃഷി ഈ ജില്ലകളിൽ നിലവിലുള്ളത് കൊണ്ട് കറുത്ത അരി ഉൽപ്പാദിപ്പിക്കാൻ വിഷമമില്ല. ഗൾഫ് രാജ്യങ്ങളിൽ വൻ പ്രിയമാണ് ഈ അരിക്ക്.അത് കൊണ്ട് തന്നെ കേരളത്തിലെ നെൽകൃഷിക്കാർക്ക് കറുത്ത അരി വിളയിക്കാൻ ശ്രമിക്കാവുന്നതാണ്.