തൃശൂരിൽ വാഴക്കോട് കരിങ്കൽ ക്വാറിയിൽ വൻ സ്ഫോടനം.പറ ഉടമ മരിച്ചു.അബ്ദുൽ നൗഷാദാണ് മരിച്ചത്.പരിക്കേറ്റ അഞ്ചു പേർക്ക് പരിക്കുണ്ട്.സ്ഫോടനം നടന്ന സ്ഥലത്തു ഭീമാകാരമായ ഗർത്തം, രൂപം കൊണ്ടിട്ടുണ്ട്.. പരിസരത്തും മറ്റും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി.
മുള്ളോർക്കരയിൽ അനധികൃതമായി നടത്തിയിരുന്ന ക്വാറിയിലാണ് ഉഗ്ര സ്ഫോടനം നടന്നത്. വെകീട്ട് നടന്ന സ്‌ഫോടനത്തിൽ ദുരൂഹതയുണ്ട്. ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ് പൊട്ടി തെറിച്ചത്. നിയവിരുദ്ധമായാണ് സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. പോലീസ് അന്വേഷണം തുടങ്ങി.വാഴക്കോട്, മുള്ളൂർക്കര മേഖലകളിൽ അനധികൃതമായി ക്വാറി ലോബി പിടിമുറുക്കിയിരുന്നു..നാട്ടകാരുടെ പരാതി കണക്കിലെടുക്കാതെ ക്വാറികൾ പ്രവർത്തനം നടത്തി വരികയാണ്. സി.പി.എം പ്രാദേശിക നേതാവുമായി ബന്ധമുള്ള വ്യക്തിയുടേതാണ് ക്വാറി.
ചേലക്കരക്കടുത്താണ് സ്ഫോടനം നടന്ന മേഖല. സമീപത്തുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടുത്ത പഞ്ചായത്തുകളിൽ വരെ സ്ഫോടനത്തിന്റെ ശബദം എത്തി. തുടക്കത്തിൽ ഭൂമി കുലുക്കമാണെന്നാണ് നാട്ടുകാർ കരുതിയത്. ക്വാറിക്കടുത്ത് നിരവധി വീടുകളുണ്ട്.
നിയമലംഘനം നടത്തിയതിന് രണ്ടു വര്ഷങ്ങള്ക്കു മുൻപ് നടപടിയെ നേരിട്ടിരുന്നു.എന്നാൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പാറ മട പ്രവർത്തിച്ചിരുന്നുവെന്നാണ് അറിയുന്നത്. കേരളത്തിൽ ക്വാറികളിൽ സൂസഖിച്ചിട്ടുള്ള സ്‌ഫോടക വസ്തുക്കളെ കുറിച്ച് യാതൊരു വിവരവും സർക്കാരിന്റെ പക്കലില്ല. മിക്ക ക്വാറികളും അനധികൃതമായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന് പരാതി നില നിൽക്കയാണ്.