സ്വർണ്ണക്കടത്തു കേസിൽ കണ്ണൂരിലെ സി.പി.എം സെക്രട്ടറിക്കു കൂടുതൽ വിവരങ്ങൾ അറിയാമെന്ന് ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു കവർച്ചക്കാരുടെ സി പി എം ബന്ധം എം വി ജയരാജന് നന്നായി അറിയാമെന്നും സുരേന്ദ്രൻ പരിഹസിച്ചു.. എം വി ജയരാജൻ എന്തുകൊണ്ട് ഈ വിവരം നേരത്തെ പൊലീസിനെ അറിയിച്ചില്ലെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
എം വി ജയരാജന് സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് നേരത്തെ തന്നെ കാര്യങ്ങൾ അറിവുള്ളതാണ്. സ്ഥിരമായി സി പി എം ആസ്ഥാനം സന്ദർശിക്കുന്നവരാണ് പ്രതികൾ. മറ്റൊരു സ്വർണക്കള്ളക്കടത്ത് കേസിൽ സ്വർണം നഷ്ടപ്പെട്ടയാളുകൾ എം വി ജയരാജനെ സമീപിക്കുകയും സി പി എം പ്രവർത്തകരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് അറിയിക്കുകയും ചെയ്തു. പൊലീസിൽ ജയരാജൻ എന്തുകൊണ്ടാണ് ഇക്കാര്യം അറിയിക്കാതിരുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
സ്വർണക്കള്ളക്കടത്ത് സംഘത്തിൽ സ്വർണം കവർച്ച ചെയ്യുന്ന സംഘത്തെക്കുറിച്ച് സി പി എമ്മിന്റെ കണ്ണൂർ ജില്ല സെക്രട്ടറിക്ക് വ്യക്തമായ അറിവ് ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ വാർത്താസമ്മേളനം നടത്തി ക്വട്ടേഷൻ സംഘങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ പാർട്ടിക്കാർ തയ്യാറാവണം എന്ന് പറയുകയാണ്. ഇത് അസംബന്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു.