Thursday, April 10, 2025 11:54 PM
Yesnews Logo
Home News

ജോസഫൈനെതിരെ ഗുരുതര ആരോപണവുമായി കായികതാരം മയൂഖ ജോണി

News Desk . Jun 28, 2021
mayookh-joni-allegation-minister-mc-josaphine-rape-case
News

സുഹൃത്തായ യുവതിയെ ബലാൽക്കാരം ചെയ്ത പ്രതിയെ രക്ഷപെടുത്താൻ മന്ത്രിതല ഇടപെടൽ ഉണ്ടായെന്ന് കായിക  താരം  മയൂഖ ജോണി. വനിതാ കമ്മീഷൻ മുൻ അധ്യക്ഷ  ജോസഫൈനും യുവതിയെ സഹായിച്ചില്ല. പ്രതിയെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്.-മയൂഖ വെളിപ്പെടുത്തി. 

അവിവാഹിതയായ യുവതി ഭയം മൂലം സംഭവം നടന്നപ്പോൾ പരാതി കൊടുത്തിരുന്നില്ല.എന്നാൽ വിവാഹം കഴിഞ്ഞ ശേഷവും ഭീഷണിപ്പെടുത്തൽ തുടരുകയാണ്.ഈ സാഹചര്യത്തിൽ മാർച്ചു മാസത്തിൽ  പരാതി കൊടുത്തു. പോലീസ് ഒരു നടപടിയും  സ്വീകരിച്ചിട്ടില്ലെന്നും മയൂഖ വ്യക്തമാക്കി.2016 ലാണ് സംഭവം നടന്നത്. ബലാൽക്കാരം ചെയ്തപ്പോൾ ചിത്രീകരിച്ച വീഡിയോ പുറത്തു വിടുമെന്ന് പറഞ്ഞായിരുന്നു ഭീഷിണി..ചുങ്കത്ത് ജോൺസൻ എന്നയാളാണ്  യുവതിയെ പീഡിപ്പിച്ചത്.മയൂഖയോട് കാര്യങ്ങൾ പറഞ്ഞുവെന്ന് അറിഞ്ഞപ്പോൾ കൊച്ചിയിൽ വെച്ചു തന്നെയും ഭീഷണിപ്പെടുത്തിയെന്ന് മയൂഖ വാർത്ത സമ്മേളനത്തിൽ  തുറന്നു പറഞ്ഞു.

ഇത് വരെ തെളിവുകൾ ലഭിച്ചില്ലെന്ന്ന് റൂറൽ പോലീസ് പറയുന്നത്. പീഡനക്കേസ്സുകളിലെ പ്രതികളെ ഭരണമുന്നണി സംരക്ഷിക്കുന്ന ഒരുസംഭവം കൂടി ഇതോടെ  ജന മധ്യത്തിൽ എത്തിയിരിക്കുകയാണ്. 

Write a comment
News Category