നാട്ടിലെ പാവപ്പെട്ടവരുടെ രോഗവും അവശതകളും സാധ്യതകളാക്കുന്നവർക്ക് ഹൈക്കോടതിയുടെ വിലക്ക്. ജീവകാരുണ്യപ്രവർത്തനങ്ങൾക്കെന്നപേരിൽ ആർക്കും പണം പിരിക്കാവുന്ന അവസ്ഥ നിറുത്തണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ജീവകാരുണ്യപ്രവർത്തനങ്ങൾക്കെന്നപേരിൽ സ്വന്തം അക്കൗണ്ടിലേക്ക് പണം പിരിക്കുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉയർന്നു വരുന്നത് ശ്രദ്ധയിൽ പെട്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
ക്രൗഡ് ഫണ്ടിംഗ് ഉൾപ്പെടെയുള്ള സാമ്പത്തിക സമാഹരണ മാർഗ്ഗങ്ങൾ സർക്കാർ മേല്നോട്ടത്തിലാകണം. കർശന നിയന്ത്രവും മേൽനോട്ടവും ഉണ്ടാകണം.പണത്തിന്റെ ഉറവിടവും അറിയണം.സത്യസന്ധമായ ഉറവിടത്തിൽ നിന്നാണ് പണം വരുന്നതെന്നും അർഹതപ്പെട്ടവർക്കാണ് അത് ലഭിക്കുന്നതെന്നും ഉറപ്പു വരുത്താൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു...ഇതോടെ കൂൺ പോലെ സംസ്ഥാനമെങ്ങും പൊട്ടിമുളച്ചിരുന്ന നന്മമരങ്ങളുടെ കട പുഴകും.പലരും ജീവ കാരുണ്യപ്രവർത്തനങ്ങളുടെ പേരിൽ കോടികൾ പിരിച്ച് സുഖിച്ചു ജീവിക്കുന്നുവെന്ന് പരാതി നില നിൽക്കുന്നുണ്ട്.
കള്ളപ്പണവും വലിയ തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ എത്തുന്നുണ്ടെന്ന് ആരോപണമുണ്ട്. ഹൈക്കോടതി നിർദ്ദേശത്തോടെ ഇനി ഇത്തരത്തിൽ കണ്ടവനൊക്കെ പണം പിരിക്കാനുള്ള സാധ്യതയും സാഹചര്യവും അടയുകയാണ്. മലപ്പുറത്തു അപൂർവ രോഗം ബാധിച്ച കുട്ടിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം വന്നത്. ഇനി പണപ്പിരിവ് നിരീക്ഷിക്കാൻ പോലീസ് സംവിധനം വേണമെന്നും കോടതി നിർദേശിച്ചു.ഇതോടെ ആരെങ്കിലുംനിയമങ്ങൾ പാലിക്കാതെ പണപ്പിരിവ് നടത്തിയാൽ പോലീസിനെ അറിയിച്ചു നടപടികൾ കൈകൊള്ളാമെന്ന സാഹചര്യമായി.