Thursday, November 21, 2024 11:59 AM
Yesnews Logo
Home News

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് ലഡാക്കിൽ ; തകർത്തത് ബൊളീവിയയുടെ റെക്കോർഡ്

Ritu.M . Aug 05, 2021
bro-ladakh-umlingla-pass-highest-road
News


ലോകത്തിലെ ഏറ്റവും ഉയരം  കൂടിയ റോഡിൻറെ നിർമ്മാണം ലഡാക്കിൻ  പൂർത്തിയായി , ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് റോഡ് നിർമ്മിച്ചത് . എവറസ്റ്റ് ബേസ്  ക്യാമ്പിനെക്കാൾ ഉയരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത് . 19300  അടി ഉയരത്തിൽ  കിഴക്കൻ ലഡാക്കിലെ ഉംലിംഗള പാസ്സിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത് . ബൊളീവിയയിലെ 18953   അടി ഉയരത്തിലുള്ള റോഡ് ആയിരുന്നു ലോകത്തു ഏറ്റവും ഉയരം കൂടിയ റോഡ്. ആ  റെക്കോർഡാണ് തകർന്നിരിക്കുന്നത്. നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പിന്റെ ഉയരം 17598  അടിയാണ് . സിയാച്ചിൻ ഗ്ലേസിയറിന്റെ ഉയരം 17700 അടിയുമാണ് .
കിഴക്കൻ ലഡാക്കിലെ ചുമ്മാർ മേഖലയിലെ പ്രധാന ടൗണുകളെ ബന്ധിപ്പിച്ചു കൊണ്ടാണ് 52  കിലോമീറ്റർ റോഡ് നിർമ്മിച്ചിരിക്കുന്നത് .ഷീസുംലെ,   ഡെംചോക്  മേഖലകളെ ലെയുമായി ബന്ധിപ്പിയ്ക്കുന്ന റോഡ് പ്രാദേശിക ജനതയ്ക്കു വലിയ അനുഗ്രഹമാണ് . ലഡാക്കിലെ ടൂറിസം രംഗത്ത് വൻ മുന്നേറ്റത്തിനും ഇത് വഴി തെളിക്കും .
അങ്ങയേറ്റം ദുഷ്കരമായ  പ്രകൃതിയും സാഹചര്യങ്ങളുമാണ്  ഉംളിംഗ്ലാ പാസിൽ . ശീത കാലത്തു താപനില -40  ഡിഗ്രി വരെയാകും.  ഓക്സിജൻ  ലഭ്യതയും വളരെ കുറയും. ഇത്രയും ദുസ്സഹമായ  സാഹചര്യത്തിൽ റോഡ് നിർമ്മാണം പോലുള്ള ജോലികൾ അങ്ങേയറ്റം ദുഷ്കരമാണ് . അസാധാരണമായ മനഃസാന്നിധ്യവും അർപ്പണബോധവും ആണ് ബി ആർ ഓ യുടെ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചത് . എല്ലാ പ്രതികൂലസാഹചര്യങ്ങളെയും  നേരിട്ടാണ് ഈ റോഡ് നിർമ്മാണം പൂർത്തിയാക്കിയത് .

Write a comment
News Category