Thursday, November 21, 2024 12:08 PM
Yesnews Logo
Home News

രണ്ടിടത്ത് ജോലി ; ട്വന്‍റി ഫോര്‍ ന്യൂസ് ചാനല്‍ അവതാരകന്‍ അരുണ്‍ കുമാര്‍ ചാനലില്‍ നിന്നും രാജിവെച്ചു

News Desk . Aug 31, 2021
telivision-presentor-arunkumar-resigned
News

സർക്കാർ ജോലിയോ, യൂണിവേഴ്സിറ്റി ജോലിയോ തരപ്പെടുത്തിയ ശേഷം ലീവെടുത്ത് സ്വകാര്യ ജോലികൾ നോക്കുന്ന ഇടപാടിന് പൂട്ട്. ഭദ്രമായ ജോലി കരസ്ഥമാക്കിയ  ശേഷം മാധ്യമ പ്രവർത്തനം നടത്തി വന്നിരുന്ന അരുൺകുമാർ എന്ന അവതാരകൻ ജോലി രാജി വെച്ചു. കേരള യുണിവേസിറ്റിയിൽ അധ്യാപകനായി ജോലി നേടിയ ശേഷമായിരുന്നു അരുൺകുമാർ ലീവെടുത്ത് ട്വൻറി ഫോർ ചാനലിൽ അവതാരകനായി  ജോലി നോക്കിയിരുന്നത്.ഇടതു പക്ഷ അനുഭാവിയായി അറിയപ്പെടുന്ന അരുൺ കുമാർ യൂണിവേഴ്സിറ്റി ജോലിയിൽ തിരികെ പ്രവേശിക്കുന്നതിനാണ് ചാനലിൽ നിന്ന് രാജി വെച്ചത്. 

അരുൺകുമാറിന്റെ ഇരട്ട ജോലി പുറം ലോകത്തെ അറിയിച്ചത് മറുനാടൻ എഡിറ്റർ ഷാജൻ സഖറിയാ ആണ്.  ഇരട്ട ജോലികൾ നോക്കുന്നവർക്കെഇത്രെ ചാനൽ ചർച്ചകളിൽ വീറോടെ വാദിക്കുന്നവർ  സ്വന്തം  കാര്യം മറച്ചു വെച്ച് ജോലി നോക്കുന്ന പ്രവണത ഏറി വരികയായിരുന്നു. മാധ്യമ  പ്രവർത്തനത്തോട് അടങ്ങാത്ത അഭിനിവേശം ഉള്ളവർക്ക് സർക്കാർ ജോലിയോ യുണിവേസിറ്റി ജോലിയോ രാജി വെച്ച് അത് നടത്താമെന്നിരിക്കെയാണ് അധാർമ്മികമായ ഈ ഇരട്ട ജോലി ചെയ്യൽ നടക്കുന്നത്.ശമ്പളമില്ലാതെയാണ്  ചാനലിൽ ചെയ്തതെന്നാണ് അരുൺകുമാറിന്റെ വാദം. വിവിധങ്ങൾക്കിടെ അരുൺകുമാർ കേരള യൂണിവേഴ്സിറ്റിയിൽ ജോലിക്ക് പ്രവേശിക്കാൻ പോവുകയാണ്.
രണ്ടു ജോലികളിൽ തുടരുന്നതിന് കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ഇത് ഭിന്നതകൾ ഉണ്ടെന്നാണ് വിവരം. താൽക്കാലികമായി  ജോലിയിൽ പ്രവേശിച്ച് വീണ്ടും അവധിക്ക് അപേക്ഷിക്കാനാണ് ഇപ്പോഴത്തെ രാജിയെന്ന് അഭ്യൂഹങ്ങളും ശക്തമാണ്.അങ്ങനെയെങ്കിൽ നിയമപരമായി ഇതിനെതിരെ ഒരു വിഭാഗം മാധ്യമ പ്രവർത്തകൻ നീങ്ങിയേക്കുമെന്ന് സൂചനയുണ്ട്.

ചാനൽ മേഖലയിൽ മോശമല്ലാത്ത അവതരണ ശൈലി കൊണ്ട് ശ്രദ്ധേയനാണ് അരുൺകുമാർ. ഇടതു പക്ഷ അനുഭവം അവതരണത്തിൽ  മുഴച്ചു  നിൽക്കുമെങ്കിലും അരുൺകുമാറിന്റെ ചടുലമായ അവതരണ ശൈലി പ്രേക്ഷകരിൽ ഒരു വിഭാഗം പേർക്ക് ഇഷ്ടമായിരുന്നു. ശ്രീകണ്ഠൻ നായർക്കൊപ്പം  ചാനലിന്റെ വളർച്ചക്ക് അരുൺകുമാറും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ഉൾപ്പെടെ മുൻനിര ചാനലുകളിൽ അവതാരകനായിരുന്നു കേരള യൂണിവേഴ്സിറ്റി  അധ്യാപകനായ അരുൺകുമാർ. 


 

Write a comment
News Category