കേരളത്തിൽ സജീവമായൊട്ടുള്ള ജിഹാദികൾക്കെതിരെ കത്തോലിക്കാ സബ് നേതാക്കൾ നിലപാട് കടുപ്പിക്കുന്നു. ലൗവ് ജിഹാദിനൊപ്പം കേരളത്തിൽ നാർക്കോട്ടിക് ജിഹാദും സജീവമായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുള്ളത് പാല ബിഷപ്പാണ്. കേരളത്തിലെ കൃസ്ത്യൻ ചെറുപ്പക്കാരെ വഴി തെറ്റിക്കാൻ ജിഹാദികൾ നർക്കോട്ടിക്‌സിനേയും ഉപയോഗിക്കുന്നുണ്ടെന്നാണ് പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ തുറന്നു പറച്ചിൽ. നർക്കോട്ടിക്സ് വിവാദം കേരളത്തിലെ മുസ്‌ലിം സംഘടനകളെ ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും കൃസ്ത്യൻ സംഘടനകൾ ബിഷപ്പിനു പിന്തുണയുമായി രംഗത്തു വന്നു. ദേശീയ മാധ്യമങ്ങളിൽ നർകോട്ടിക്സ് ജിഹാദ് കത്തി പടരുകയാണ്.
അൽമായ സദസ്സിലെ അഭിപ്രായ പ്രകടനത്തിൽ മുസ്‌ലിം നേതാക്കൾക്ക് ഹാളിലാകണ്ടെന്ന മുന്നറിയിപ്പുമായായി കൃസ്ത്യൻ നേതാക്കൾ.
പാശ്ചാത്യ രാജ്യങ്ങളെ നശിപ്പിക്കാൻ മയക്കുമരുന്നു ഉപയോഗിക്കണമെന്ന് ജിഹാദി നിലപാടാണ് പാല ബിഷപ്പ് തുറന്ന പറഞ്ഞിട്ടുള്ളതെന്നാണ് കൃസ്ത്യൻ സംഘടനകളുടെ വാദം. കേരളത്തിലെ മയക്കുമരുന്നു കേസ്സുകളിൽ പിടിയിലായവരുടെ മത പശ്ചാത്തലം ആശങ്കാജനകമാണെന്ന് കാസ പോലുള്ള സംഘടനകൾ ആരോപിക്കുന്നു. അൽമായ സദസ്സിൽ പറഞ്ഞ കാര്യത്തിൽ കേരളത്തിലെ മുസ്ലീങ്ങൾക്ക് ഹാലിളക്കണ്ട കാര്യമില്ലെന്ന് കാസ നേതാക്കൾ മുന്നറിയിപ്പ് നൽകി.
കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് ജോആസഫ് കല്ലറങ്ങാട്ട് ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സർക്കുലറിൽ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്.അമുസ്ലീങ്ങളെ ലഹരിമരുന്നിന് അടിമയാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. മുസ്ലീങ്ങൾ അല്ലാത്തവർ നശിക്കണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ഉദ്ദേശം.
പ്രണയത്തെ അല്ല സഭ എതിർക്കുന്നതെന്ന് ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. ഇവിടെ പ്രണയമല്ല സംഭവിക്കുന്നത്. പൂർണ്ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. അമുസ്‌ലിംകളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു എന്നും ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ഇതര മതസ്ഥരായ യുവതികൾ ഐ എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും
. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് ബിഷപ്പ് ആരോപിക്കുന്നത്. ഐസ്ക്രീം പാർലറുകൾ ഹോട്ടലുകൾ തുടങ്ങിയ കേന്ദ്രങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട് എന്നും പാലാ ബിഷപ്പ് ആരോപിച്ചു. കുട്ടികൾ സൗഹൃദം തെരഞ്ഞെടുക്കുന്നത് സർപ്പത്തിന്റെ ജാഗ്രതയോടെ വേണമെന്നും ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളോട് ആയി പറയുന്നു.ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നതിന് തുല്യമാണ്. മുസ്‌ലിം ആശയമാണ് അടിച്ചേൽപ്പിക്കാൻ പാല തരത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബിഷപ്പ് ആരോപിച്ചു.
ജിഹാദികൾക്കെതിരെ ഇനി വിട്ടു വീഴ്ചയില്ല ?
ജിഹാദികൾക്കെതിരെ വിട്ടു വീഴ്ച വേണ്ടന്ന് നിലപാട് കത്തോലിക്കാ സഭ കൈകൊള്ളുന്നതായി ബിഷപ്പിന്റെ പ്രസ്‌താവന സൂചിപ്പിക്കുന്നു.കേരളത്തിലെ കത്തോലിക്ക സഭയുടെ ആസ്ഥനമായി അറിയപ്പെടുന്ന പാല രൂപതയിൽ നിന്ന് തന്നെ ജിഹാദിനെതിരെ പടയൊരുക്കം തുടങ്ങിയത് ശ്രദ്ധേയമായി.