Thursday, November 21, 2024 11:59 AM
Yesnews Logo
Home News

ക്രഷർ തട്ടിപ്പ് കേസ്: പി വി അൻവർ എംഎൽഎ തട്ടിപ്പു നടത്തിയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്

News Desk . Oct 01, 2021
crime-branch-submitted-report-p-v-anwar-mla-crushar-case
News

 

നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. മംഗലാപുരത്ത് ക്രഷർ നടത്താൻ പണം തട്ടിയെന്ന കേസിലാണ് എം.എൽ.എ ക്കെതിരെ ക്രൈം  ബ്രാഞ്ച്   റിപ്പോർട്ട്.  ക്രഷറിൽ പങ്കാളിത്തവും ലാഭ വിഹിതവും നൽകാം എന്ന് പറഞ്ഞ് പി വി അൻവർ 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പ്രവാസിയായ മലപ്പുറം  പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമിന്റെ പരാതി. മഞ്ചേരി സി ജെ എം  കോടതിയിൽ ആണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.

2011  ഡിസംബറിൽ ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം പി വി അൻവർ വാങ്ങി വഞ്ചിച്ചു എന്ന് ആണ് പരാതി. ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും  സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞായിരുന്നു ഇടപാട് എന്നും  10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ആണ് 50 ലക്ഷം രൂപ വാങ്ങിയത് എന്നും പരാതിയിൽ പറയുന്നു.

കേസില്‍ പി.വി അന്‍വര്‍ എം.എല്‍ എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. പണം വാങ്ങിച്ച സമയത്ത് അൻവറിന്റെ പേരിൽ മംഗലാപുരത്ത് സ്ഥലമോ വസ്തുവകകളോ ഉണ്ടായിരുന്നില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു. പി വി അൻവറുമായി ഇടപാട് നടത്തിയ കാസര്‍ഗോട് സ്വദേശി കെ. ഇബ്രാഹിമിന്റെ മൊഴിയുടെ   അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട്.
 

Write a comment
News Category