റവന്യു - ഭവന നിർമാണ വകുപ്പിന്റെ പരാതി പരിഹാര സെല്ലിന്റെ കോൾ സെന്റർ പ്രവർത്തനം തുടങ്ങി. ഇൻസ്റ്റിസ്റ്റ്യുട്ട് ഓഫ് ലാന്റ് ആന്റ് മാനേജ്മെന്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ആദ്യ കോൾ വിളിച്ചു കൊണ്ട് മന്ത്രി കെ രാജൻ കോൾ സെന്റ്ര്‍ തുടങ്ങിയതായി പ്രഖ്യാപിച്ചു. 1800 42 552 55 ആണ് ടോള്‍ ഫ്രീ നമ്പര്‍:
ലോകത്തിന്റെ ഏതു കോണിലിരുന്നും പൊതുജനങ്ങൾക്ക് പരാതി ഉന്നയിക്കാനോ വിവരങ്ങൾ ആരായുന്നതിനോ ഇതുമൂലം സാധിക്കും
സുതാര്യമായ , ആയാസരഹിതമായ മാർഗങ്ങളിലൂടെ റവന്യുസർവ്വീസ് കൂടൂതൽ ജനകീയമാക്കുന്നതിൽ പ്രധാനപ്പെട്ട കാൽവെയ്പ്പാണ് വകുപ്പി ന്റെ കോൾ സെന്റര്‍ എന്ന് മന്ത്രി രാജൻ പറഞ്ഞു.
ഈ കോള്‍ സെന്ററിന്റെ രണ്ടാം ഘട്ടം എന്ന നിലയില്‍ സങ്കീര്‍ണമായ വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമോപദേശം നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. പൊതുജനങ്ങള്‍ക്കും ഈ സേവനങ്ങള്‍ തേടാവുന്നതാണ്. നിലവിലുള്ള സംവിധാനങ്ങളെപ്പോലെ മറുപടി പറ.യാന്‍ പറ്റുന്നവയ്ക്ക് തല്‍സമയവും മറ്റുള്ളവയ്ക്ക് നിശ്ചിത സമയത്തിനകവും മറുപടി ലഭിക്കുന്നതാണെന്ന് മന്ത്രി രാജന്‍ പറഞ്ഞു.
രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് കോൾ സെന്ററിന്റെ സൗകര്യം ലഭിക്കും. കോൾ എടുക്കുന്ന ഉദ്യോഗസ്ഥർക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുന്നവ ആണെങ്കിൽ അങ്ങനെയും അല്ലെങ്കിൽ ഫോൺ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയും പരിഹാരം നിർദേശിക്കുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു. വിളിക്കുമ്പോൾ ഉടൻ പരിഹാരം ലഭിക്കാത്തവ ആണെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഈ പരാതിയുടെ കാൾ റെക്കോർഡ് ചെയ്ത് പരിശോധിച്ചു മറുപടി നൽകും. ഔദ്യോഗികമായി ഉദ്ഘാടനം നടക്കുംമുന്‍പുതന്നെ കോള്‍ സെന്ററിലേക്ക് നൂറുകണക്കിന് കോളുകള്‍ വന്നിരു്നനു എന്ന് ഐ എല്‍ ഡി എം എം ഡയറക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.